BREAKING NEWS

കനത്ത മഴയെ തുടർന്ന് ഷെഡ്ഡിലേക്ക് മാറി, പിന്നാലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരുക്ക്

· · 1 min read
Share: Copied!

വട്ടവട: കനത്ത മഴയിൽ ഇടുക്കി ജില്ലയിലെ വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരുടേയും മൃതദേഹം പുറത്തെടുത്തു. ചിന്നമ്മ, ബാലചന്ദ്രൻ എന്നിവരാണ് മരിച്ചത്.

ഇവർക്കൊപ്പമുണ്ടായിരുന്ന മാരിയമ്മയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും കൃഷിഭൂമിയിൽ ജോലി ചെയ്യുകയായിരുന്നു. ബാലചന്ദ്രനും ചിന്നമ്മയും സഹോദരങ്ങളാണ്. ബാലചന്ദ്രന്റെ ഭാര്യയാണ് അപകടത്തിൽ പരുക്കേറ്റ മാരിയമ്മ.

ശക്തമായ മഴയെ തുടർന്നാണ് ഇവർ ഷെഡ്ഡിലേക്ക് മാറിയത്. ഈ സമയത്താണ് മണ്ണിടിഞ്ഞ് ഷെഡ്ഡിനുമുകളിൽ വീണത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്.

കുടുംബ വീട് ഒഴിഞ്ഞുകൊടുത്തില്ല, മദ്യപിച്ചെത്തി മാതൃ സഹോദരിയെ ഓടമടലു വെട്ടി അടിച്ചു, 75 കാരിയുടെ തലയ്ക്കും ദേഹമാസകലും അടിയേറ്റു, വാരിയെല്ലിന് പൊട്ടൽ, തടയാൻ ശ്രമിച്ച അമ്മയേയും തല്ലി!! അറസ്റ്റിലായ മധു ഭാ​ര്യയുടെ അസ്വഭാവിക മരണത്തിലും പ്രതി

BREAKING NEWS
'ദുബായ് ജൂവലറിയിൽ നിക്ഷേപിച്ചാൽ വൻലാഭം' വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധിപേരെ വലയിലാക്കി; മുൻ കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ വീണ്ടും അറസ്റ്റിൽ
29 Nov 2026
BREAKING NEWS
മദ്യപിച്ചെത്തി കെട്ടിടത്തിലെ താമസക്കാരുമായി വഴക്ക്, കലി കയറിയ 24 കാരൻ ​ഗ്യാസ് നിറച്ച സിലിണ്ടറെടുത്ത് മൂന്നാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു, സിലിണ്ടർ പതിച്ചത് ​ഗ്രൗണ്ട് ഫ്ലോറിൽ നിന്ന യുവാവിന്റെ തലയിൽ, 28 കാരന് ​ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
108ൽ വിളിച്ചിട്ടും ആംബുലൻസ് ലഭിച്ചില്ല; മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് ഉന്തുവണ്ടിയിൽ; പഞ്ചാബിൽ ആരോഗ്യസംവിധാനത്തിനെതിരെ വിമർശനം
29 Nov 2026
BREAKING NEWS
സ്കൂളിൽ നടന്ന ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് തർക്കം, ഏഴാം ക്ലാസുകാരനെ ഒമ്പതാം ക്ലാസ് വിദ്യാർഥി ക്രൂരമായി മർദിച്ചു, ശ്വാസകോശത്തിനടക്കം ക്ഷതം, 12 വയസുകാരൻ അതീവ ​ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ
29 Nov 2026