കൊച്ചി: പെരുമ്പാവൂരില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി എക്‌സൈസ്. 26.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. അടഞ്ഞുകിടന്ന ഗോഡൗണുകളില്‍ നിന്നാണ് ലഹരി കണ്ടെത്തിയത്.
രാത്രിയുടെ മറവില്‍ കാലിത്തീറ്റ എന്ന വ്യാജേന ലോറികളില്‍ എത്തിച്ചാണ് ലഹരിമരുന്ന് ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്നത്. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ്, ഇന്റലിജന്‍സ് സ്‌ക്വാഡ്, പെരുമ്പാവൂര്‍ എക്‌സൈസ് സംഘം എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
ലഹരി ശേഖരം പിടിച്ചെടുത്തുവെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചില്ല. പ്രതികള്‍ കൊല്ലം, മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.






