BREAKING NEWS

ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണ്‍ റേസ് കാണാന്‍ വിജയ്‌ക്കൊപ്പം തൃഷയും, വൈറലായി വീഡിയോ

· · 1 min read
Share: Copied!

ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന ആവേശകരമായ ലെമാൻസ് കാർ റേസ് മത്സരത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ സി. ജോസഫ് വിജയ് മുഖ്യാതിഥിയായി പങ്കെടുത്തു. ശനിയാഴ്ച നടന്ന ഈ പ്രധാന ചടങ്ങിൽ അദ്ദേഹം സെറിണിയൽ ഗ്രീൻ പതാക വീശിക്കൊണ്ട് മത്സരത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. തമിഴ് സിനിമയിലെ സൂപ്പർതാരം അജിത് കുമാറും തന്റെ ടീമിനൊപ്പം ഈ റേസിൽ പങ്കെടുക്കാനെത്തിയത് ആരാധകർക്ക് ഇരട്ടി മധുരമായി മാറി. ഈ അന്താരാഷ്ട്ര മത്സരത്തിൽ താരങ്ങൾ പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞതുമുതൽ യുകെയിലുള്ള നിരവധി വിജയ്, അജിത് ആരാധകരാണ് സിൽവർസ്റ്റോൺ സർക്യൂട്ടിലേക്ക് ഒഴുകിയെത്തിയത്.

റേസിന് തൊട്ടുമുമ്പ് താരങ്ങൾ വിശ്രമിച്ചിരുന്ന ടെന്റിലേക്ക് നടി തൃഷ കൃഷ്ണനും എത്തിച്ചേർന്നത് ആരാധകരിൽ വൻ ആവേശം സൃഷ്ടിച്ചു. തൃഷയും വിജയിയും ഒപ്പമുള്ളതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗമാണ് വൈറലായത്. വളരെ ലളിതമായ വേഷവിധാനങ്ങളിലായിരുന്നു രണ്ട് പേരും ഈ ചടങ്ങിനെത്തിയത്. മത്സരത്തിനിടയിൽ വിജയ് ഓടിച്ചെന്ന് അജിത് കുമാറിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച രംഗം ആരാധകരുടെ മനംകവർന്നു. ഇരുവരും വളരെ സന്തോഷത്തോടെ കുശലം പറയുന്നതിന്റെയും വിശേഷങ്ങൾ പങ്കിടുന്നതിന്റെയും വിഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.

ഗാലറിയിലുണ്ടായിരുന്ന ആരാധകർ ‘ടി.വി.കെ’ എന്ന് ആർത്തുവിളിച്ചപ്പോൾ ആ സ്നേഹപ്രകടനങ്ങളെല്ലാം അജിത്തിന് വേണ്ടിയാക്കാൻ വിജയ് ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടതും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മത്സരത്തിന് ശേഷം വിജയ് തന്റെ പാർട്ടിയുടെ ഔദ്യോഗിക നിറങ്ങളായ മഞ്ഞയും ചുവപ്പും കലർന്ന പ്രത്യേക റേസിങ് സ്യൂട്ട് അണിഞ്ഞെത്തി. തുടർന്ന് അജിത്തിനൊപ്പം ചേർന്ന് ഇന്ത്യൻ ദേശീയ പതാകയേന്തി ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ചെയ്തു. സിനിമാലോകത്ത് ദീർഘകാലത്തെ സൗഹൃദം സൂക്ഷിക്കുന്ന ഈ രണ്ട് പ്രമുഖ താരങ്ങളും ഒരു പൊതുവേദിയിൽ ഒത്തുകൂടിയത് തെന്നിന്ത്യൻ സിനിമാപ്രേമികൾക്കിടയിലും ആരാധകർക്കിടയിലും വലിയ ആഘോഷമായാണ് മാറിയിരിക്കുന്നത്.

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026