കണ്ണൂർ: ക്ഷേത്രത്തിൽ ഭക്തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച മുൻ പോലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ സ്വദേശി വി.എം. വിപിൻ കുമാറാണ് അറസ്റ്റിലായത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.
ക്ഷേത്രത്തിന് സമീപത്തെ റാക്കിൽ തൂക്കിയിട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ് 27,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സമാനമായ മോഷണക്കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് വിപിൻ കുമാറിനെ നേരത്തെ പോലീസിൽനിന്ന് പിരിച്ചുവിട്ടിരുന്നതായി അധികൃതർ അറിയിച്ചു.






