തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയ്‌ക്കെതിരെ അശ്ലീല പരാമർശവുമായി സിപിഎം നേതാവ്. ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവും കിഴുവല്ലം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വേണുഗോപാൽ നായരാണ് പ്രതിഷേധ പരിപാടിക്കിടെ എംഎൽഎയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയത്.
കഴിഞ്ഞ ദിവസമുണ്ടായ കയ്യാങ്കളി സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് യൂത്ത് കോൺഗ്രസ് നേതാവ് തകർത്തതിൽ പ്രതിഷേധിച്ച് സിപിഎം ഇന്നലെ പ്രകടനം നടത്തിയിരുന്നു. ഈ പരിപാടിയിൽ സംസാരിക്കവെയാണ് വേണുഗോപാൽ നായർ വിവാദ പരാമർശം നടത്തിയത്.
പരാമർശം വിവാദമായതിന് പിന്നാലെ വേണുഗോപാൽ നായർ ഖേദം പ്രകടിപ്പിച്ചു. പറയാൻ പാടില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചതെന്നും രമ്യ ഹരിദാസ് എംഎൽഎയോട് ഖേദം പ്രകടിപ്പിക്കുന്നതായും വേണുഗോപാൽ പ്രതികരിച്ചു.






