പാലക്കാട്∙ ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ വനിതാ ഡോക്ടറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. ഡ്യൂട്ടിക്ക് പോകുന്നതിനായി 17-ാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെയാണ് ലിഫ്റ്റ് തകരാറിലായത്.
രണ്ടാം നിലയിൽ എത്തിയപ്പോഴാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായത്. ഏകദേശം 45 മിനിറ്റോളം ഡോക്ടർ ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നു. ആദ്യം കെട്ടിടത്തിലെ ഓപ്പറേറ്റർമാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്ന് ഷൊർണൂർ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് ലിഫ്റ്റ് തുറന്നാണ് ഡോക്ടറെ സുരക്ഷിതമായി പുറത്തെത്തിച്ചത്.






