LATEST UPDATES

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

· · 1 min read
Share: Copied!

തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയുടെ മകൻ നന്ദമുരി മോക്ഷജ്ഞ തേജ തെലുങ്കിൽ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. മോക്ഷജ്ഞയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഏറെക്കാലമായി കാത്തിരുന്ന താരപുത്രന്റെ സിനിമാ അരങ്ങേറ്റം അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ. രവി ശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നന്ദമുരി കുടുംബത്തിനും അവരുടെ വലിയ ആരാധകവൃന്ദത്തിനും ആവേശം പകരുന്ന പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത്. തന്റെ അരങ്ങേറ്റത്തിന് അനുയോജ്യമായ തിരക്കഥ തിരഞ്ഞെടുക്കാൻ മോക്ഷജ്ഞ ഏറെ സമയമെടുത്തിരുന്നു. നിരവധി കഥകൾ കേട്ടതിന് ശേഷമാണ് ഒടുവിൽ തനിക്ക് പൂർണമായി വിശ്വാസം തോന്നിയ തിരക്കഥയിലേക്ക് താരം എത്തിയത്. നിലവിൽ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് സോഷ്യോ-ഫാന്റസി ചിത്രം ‘വിശ്വംഭര’യുടെ റിലീസിനായി കാത്തിരിക്കുന്ന സംവിധായകൻ വസിഷ്ഠയാണ് മോക്ഷജ്ഞയുടെ അരങ്ങേറ്റ ചിത്രത്തിനായുള്ള തിരക്കഥ ഒരുക്കുന്നത്. വസിഷ്ഠയും മോക്ഷജ്ഞയും ഒന്നിക്കുന്നുവെന്നത് തന്നെ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ വലിയ പ്രതീക്ഷകൾക്ക് വഴിയൊരുക്കുന്നുണ്ട്.

മോക്ഷജ്ഞയുടെ അരങ്ങേറ്റത്തിന് വസിഷ്ഠയെപ്പോലൊരു സംവിധായകനും മൈത്രി മൂവി മേക്കേഴ്സിനെപ്പോലൊരു വമ്പൻ നിർമ്മാണ കമ്പനിയും ഒത്തുചേരുന്നത് ചിത്രത്തിന്റെ വിശാലമായ കാൻവാസിനെ കുറിച്ചുള്ള പ്രതീക്ഷകളും ഉയർത്തുന്നു. അതേസമയം, ബാലകൃഷ്ണയെയും മോക്ഷജ്ഞയെയും നേരിൽ കണ്ട് ആശംസകൾ അറിയിക്കുന്ന അണിയറപ്രവർത്തകരുടെ ചിത്രങ്ങളും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഈ ചിത്രങ്ങളിൽ മോക്ഷജ്ഞയുടെ സ്റ്റൈലിഷ് ലുക്കും ഫിറ്റായ ശരീരപ്രകൃതിയും ശ്രദ്ധേയമാണ്. സുന്ദരനായും ആത്മവിശ്വാസം നിറഞ്ഞതുമായ താരപുത്രന്റെ ലുക്ക് ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനായി മോക്ഷജ്ഞ തേജ നേരത്തെ തന്നെ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിവരുന്നത്. ഒരു കൊമേഴ്സ്യൽ നായകന് ആവശ്യമായ വിവിധ മേഖലകളിൽ പരിശീലനം നേടിയ താരം, തന്റെ ശാരീരികക്ഷമത, അഭിനയശേഷി, സ്ക്രീൻ പ്രസൻസ് എന്നിവ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. വലിയ ആശയങ്ങളും ആകർഷകമായ ലോകവും വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയനായ വസിഷ്ഠയുടെ നേതൃത്വത്തിൽ, ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുകയെന്നാണ് പ്രതീക്ഷ.

ചിത്രത്തിലെ മറ്റ് താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടും. രചന & സംവിധാനം: വസിഷ്ഠ, ബാനർ: മൈത്രി മൂവി മേക്കേഴ്സ്, നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ. രവി ശങ്കർ,
മാർക്കറ്റിംഗ്: ഫസ്റ്റ്‌ഷോ, പിആർഒ : ശബരി

BREAKING NEWS
വീണ്ടും യുദ്ധം? ഇറാനിലെ ഖേഷം ദ്വീപിന് നേരെ യുഎസ് വ്യോമാക്രമണം; അഞ്ച് സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആക്രമണം
03 Nov 2026
BREAKING NEWS
‘ഒരു മരുന്ന് ഞാൻ കഴിച്ചിരുന്നു, അതിനു ശേഷമാണ് മദ്യം മണക്കുന്നുവെന്ന് പറയാൻ തുടങ്ങിയത്; കുട്ടികൾ രോഷാകുലരായിരുന്നതിനാലാണ് പ്രതികരിക്കാതെയിരുന്നത്; വണ്ടിയിൽ നിന്നിറങ്ങാൻ തീരുമാനമെടുത്തത് ഞാൻ തന്നെയാണ്‘: മീനങ്ങാടി വിനോദയാത്രാ വിവാദത്തിൽ പ്രതികരിച്ച് പിടിഎ പ്രസിഡന്റ്
03 Nov 2026
BREAKING NEWS
കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; സിസിടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നിർണ്ണായകമായി;പ്രണയതർക്കത്തിന്റെ പേരിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, മുഖ്യ പ്രതിയും 17 കാരൻ; പെൺകുട്ടിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
03 Nov 2026
BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026