LATEST UPDATES

ട്രെൻഡിംഗ് ആയി ‘ചാ ചാ ചി ചി ചൂ’; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഗോവ ട്രിപ്പ് സോങ് ലിറിക്കൽ വീഡിയോ പുറത്തിറങ്ങി!

· · 1 min read
Share: Copied!

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത നിവിൻ പോളി – മമിത ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ പുതിയ ഗാനം “ചാ ചാ ചി ചി ചൂ” പ്രേക്ഷകർക്കിടയിൽ വൻ തരംഗമാകുന്നു. ചിത്രത്തിലെ നിർണ്ണായക നിമിഷത്തിൽ ഒരു ഗോവൻ യാത്രയുടെ മൂഡ് പകർന്നു നൽകുന്ന ഒന്നാണ് ഈ ഗാനം. വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണത്തിന് സുഹൈൽ കോയയാണ് രസകരമായ വരികൾ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയിൽ വാഗു മസാൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

യൂട്യൂബിലും മറ്റ് മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും ഇതിനോടകം തന്നെ ട്രെൻഡിംഗ് ലിസ്റ്റിൽ ഗാനം ഇടംപിടിച്ചു കഴിഞ്ഞു. ജസ്റ്റിന്‍റേയും ആഷ്‍ലിയുടേയും കുടുംബാംഗങ്ങളുടെ രസകരമായ ഗോവ യാത്രാ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ പാട്ട് തീയേറ്ററുകളിൽ വലിയ ആഘോഷമായാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്. മലയാളത്തിൽ വൻ വിജയം കൊയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ അതിർത്തികൾ കടന്നും വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. മലയാളത്തിലെ വൻ സ്വീകരണത്തിന് ശേഷം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് അന്യഭാഷാ പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഗിരീഷ് എ.ഡി – ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്‍റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിച്ച് കുതിപ്പ് തുടരുകയാണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രേമലു’വിന് ശേഷം ഭാവന സ്റ്റുഡിയോസും ഗിരീഷ് എ ഡിയും ഒന്നിച്ച ഈ രണ്ടാം ചിത്രവും 200 കോടി കളക്ഷനും കടന്ന് കുതിപ്പ് തുടരുകയാണ്.

BREAKING NEWS
വീണ്ടും യുദ്ധം? ഇറാനിലെ ഖേഷം ദ്വീപിന് നേരെ യുഎസ് വ്യോമാക്രമണം; അഞ്ച് സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആക്രമണം
03 Nov 2026
BREAKING NEWS
‘ഒരു മരുന്ന് ഞാൻ കഴിച്ചിരുന്നു, അതിനു ശേഷമാണ് മദ്യം മണക്കുന്നുവെന്ന് പറയാൻ തുടങ്ങിയത്; കുട്ടികൾ രോഷാകുലരായിരുന്നതിനാലാണ് പ്രതികരിക്കാതെയിരുന്നത്; വണ്ടിയിൽ നിന്നിറങ്ങാൻ തീരുമാനമെടുത്തത് ഞാൻ തന്നെയാണ്‘: മീനങ്ങാടി വിനോദയാത്രാ വിവാദത്തിൽ പ്രതികരിച്ച് പിടിഎ പ്രസിഡന്റ്
03 Nov 2026
BREAKING NEWS
കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; സിസിടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നിർണ്ണായകമായി;പ്രണയതർക്കത്തിന്റെ പേരിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, മുഖ്യ പ്രതിയും 17 കാരൻ; പെൺകുട്ടിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
03 Nov 2026
BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026