BREAKING NEWS

സ്ത്രീകളെ തളർത്താൻ അവരെ സ്വഭാവഹത്യ ചെയ്യുന്നത് പഴയ തന്ത്രമാണ്, ഇത് എപ്പോള്‍ അവസാനിക്കും?? തൃഷ-ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ കങ്കണ റാവത്ത്

· · 1 min read
Share: Copied!

ന്യൂഡൽഹി: ജോലി ചെയ്യുന്നവരോ ഉയർന്ന പദവികളിൽ ഇരിക്കുന്നവരോ ആയ സ്ത്രീകളെ തളർത്താൻ അവരുടെ സ്വഭാവത്തെ ലക്ഷ്യമിട്ട് അപകീർത്തിപ്പെടുത്തുന്നത് പഴയൊരു തന്ത്രം മാത്രമാണെന്ന് ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റാവത്ത്. തമിഴ്നാട് രാഷ്ട്രീയത്തിൽ തൃഷയെയും ഉദയനിധി സ്റ്റാലിനെയും ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കങ്കണയുടെ പ്രതികരണം.

കുല്ലുവിൽ ജില്ല വികസന ഏകോപന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ലോകത്തെവിടെയും സ്ത്രീകൾ നേരിടുന്ന അവസ്ഥയാണിത്. ജോലിയിലോ നേതൃസ്ഥാനത്തോ ഉള്ള സ്ത്രീകൾക്ക് നേരെ വരുമ്പോൾ എപ്പോഴും അവരുടെ സ്വഭാവഹത്യ നടത്താനാണ് ശ്രമിക്കാറുള്ളതെന്ന് വ്യക്തിപരമായ ആക്രമണങ്ങൾ നേരിട്ടിട്ടുള്ള കങ്കണ പറഞ്ഞു. സ്ത്രീകൾക്കെതിരായ ഈ സ്വഭാവഹത്യകൾ എപ്പോഴാണ് അവസാനിക്കുക?,

ഒരു സമൂഹമെന്ന നിലയിൽ നമ്മൾ സ്ത്രീകളെ എങ്ങനെ വീക്ഷിക്കുന്നുവെന്നും അവരെ ശരിയായ രീതിയിൽ ബഹുമാനിക്കുന്നുണ്ടോയെന്നും ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന കാവേരി പ്രതിഷേധ യോഗത്തിനിടയിൽ ഉദയനിധി സ്റ്റാലിൻ അർഥഗർഭമായ പരാമർശം നടത്തിയെന്ന ആരോപണമാണ് വിവാദത്തിന് കാരണമായത്. എന്നാൽ ഈ പരാമർശം ബോധപൂർവ്വം എഡിറ്റ് ചെയ്ത് തെറ്റായി ചിത്രീകരിച്ചതാണെന്നും, താരം ഒരിക്കലും നടിയുടെ പേര് ഉച്ചരിച്ചിട്ടില്ലെന്നുമാണ് ഡി.എം.കെയുടെ വാദം.

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026