ഇടുക്കി: തൊടുപുഴ മുതലക്കൊടത്ത് നവീകരണത്തിനിടെ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ഇതര സംസ്ഥാന തൊഴിലാളികളാണ്.
കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സ്ലാബ് അപ്രതീക്ഷിതമായി തകർന്നുവീണത്. തൊഴിലാളികൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അനൂപിനെയും ജോയിയെയും രക്ഷിക്കാനായില്ല. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികൾ ചികിത്സയിലാണ്. സംഭവത്തിൽ അധികൃതർ പരിശോധന ആരംഭിച്ചു.






