BREAKING NEWS

അപാര്‍ട്ട്മെന്റിനുള്ളില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം, അറുത്തുമാറ്റിയ തല കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍, ഭര്‍ത്താവ് കീഴടങ്ങി, ഇരുവരും വിവാഹിതരായത് മാസങ്ങള്‍ മുമ്പ്

· · 1 min read
Share: Copied!

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ യുവതി​യുടെ മൃത​ദേഹം കണ്ടെത്തി. ബെൽതോള മേഖലയിലെ അപാർട്ട്മെന്റിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. അറുത്തുമാറ്റിയ തല പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലും കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് പൊലീസിന് മുന്നിൽ കീഴടങ്ങി.25കാരിയായ റിയ താൽക്കുദാർ ആണ് മരിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. യുവതി ബൂട്ടിക്കിൽ ജോലി ചെയ്തുവരികയായിരുന്നു. ക്യാബ് ഡ്രൈവറാണ് ഭർത്താവ്. ഞായറാഴ്ച രാത്രിയോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

വീട്ടിൽനിന്ന് ദുർഗന്ധം പുറത്തുവരുന്നതായി അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസമായി ദമ്പതികളെ കാണാനില്ലെന്നും ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും അയൽവാസികൾ അറിയിച്ചു. തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ തറയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പരിശോധനക്കിടെ ഫ്രിഡ്ജിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ അറുത്തുമാറ്റിയ തലയും കണ്ടെത്തുകയായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നതായി പൊലീസ് വ്യക്തമാക്കി. ‘മൃതദേഹം അഴുകാൻ തുടങ്ങിയതിനാൽ 24 മുതൽ 48 മണിക്കൂർ മുമ്പാണ് കൊലപാതകം നടന്നത്.

റഫ്രിജറേറ്ററിനുള്ളിലെ പോളിത്തീൻ ബാഗിൽ നിന്നാണ് തല കണ്ടെത്തിയത്’ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

 

BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026
BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026