BREAKING NEWS

‘വഴിയേ പോകുന്നവരുടെ കഴുത്തിൽ കയറരുത്,വായിൽ വരുന്നത് വിളിച്ചുപറയുകയാണ്; പോയി മാനസിക രോ​ഗത്തിന് ചികിത്സ തേടട്ടെ‘; ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി സി.ബി. ചന്ദ്രബാബു

· · 1 min read
Share: Copied!

തിരുവനന്തപുരം: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സമിതി അംഗം സി.ബി ചന്ദ്രബാബു. വഴിയേ പോകുന്നവരുടെ കഴുത്തിൽ കയറുന്ന സമീപനം സുധാകരൻ അവസാനിപ്പിക്കണമെന്നും വായിൽ വരുന്നതെല്ലാം വിളിച്ചുപറയുന്ന ശീലമാണ് അദ്ദേഹത്തിനെന്നും ചന്ദ്രബാബു ആരോപിച്ചു.ലഹരിക്കേസിൽ ആരോപണവിധേയനായ ആൾക്കൊപ്പം എംഎ ബേബിയുടെ ഭാര്യയുടെ ചിത്രം ചന്ദ്രബാബു ഫോട്ടോയെടുത്തുവെന്ന ആരോപണം ജി. സുധാകരൻ ഉയർത്തിയിരുന്നു. അതിനെതിരെയാണ് ചന്ദ്രബാബു രം​ഗത്തെത്തിയിരിക്കുന്നത്.

ലഹരിക്കേസിൽ ആരോപണവിധേയനായ ആൾക്കൊപ്പം എംഎ ബേബിയുടെ ഭാര്യയുടെ ചിത്രം ചന്ദ്രബാബു ഫോട്ടോയെടുത്തുവെന്ന ആരോപണം ജി. സുധാകരൻ ഉയർത്തിയിരുന്നു. അതിനെതിരെയാണ് ചന്ദ്രബാബു രം​ഗത്തെത്തിയിരിക്കുന്നത്.

സുധാകരന്റെ പ്രസ്താവനകൾ പലപ്പോഴും വിവാദങ്ങൾക്ക് വഴിവെക്കുന്നതാണ്. രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ വസ്തുതകൾ പരിശോധിക്കാതെയാണ് അദ്ദേഹം പല കാര്യങ്ങളും പറയുന്നതെന്നും ചന്ദ്രബാബു വിമർശിച്ചു.

‘വഴിയേ പോകുന്നവരുടെ കഴുത്തിൽ കയറരുത്. വായിൽ വരുന്നത് വിളിച്ചുപറയുകയാണ്.
വസ്തുതയില്ലാത്ത ആരോപണങ്ങളുന്നയിക്കുന്ന സുധാരൻ മനോരോ​ഗത്തിന് ചികിത്സ തേടട്ടെ’ എന്നായിരുന്നു സി.ബി. ചന്ദ്രബാബുവിന്റെ പരാമർശം. . സുധാകരന്റെ നിലപാടുകളെയും പ്രസ്താവനകളെയും രാഷ്ട്രീയമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്ലാമിലെവിടെയും സ്ത്രീകള്‍ വീടനകത്ത് ഒതുങ്ങിക്കൂടണമെന്ന് പറഞ്ഞിട്ടില്ല, അവരെ ആഭരണങ്ങൾ പോലെ വീടിനുള്ളിൽ അടച്ചിടണമെന്ന വാദം തെറ്റ്, കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിക്കാനാവില്ല- എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി യാസ്മിൻ ഫാറൂഖി

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026