കൊച്ചി: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ മഹേശ്വര സ്വാമി. ജെ.സി.ബി കൊണ്ട് ഇടിച്ചു കളയണമെന്നും മാസ് മർഡർ ചെയ്താൽ ഒരു നിയമത്തിനും നമ്മളെ തൊടാൻ പറ്റില്ലെന്നും പൊതുചടങ്ങിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. ഈഴവരുടെ ആമാശയത്തിനകത്ത് കൈയിട്ടു വാരി തിന്ന് ജീവിക്കുകയാണ് വെള്ളാപ്പള്ളി. തന്റെ ശിഷ്യന്മാരിൽ ഒരാളാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് ജയിലിൽ പോയതെന്നും ഹിമവൽ ഭദ്രാനന്ദ വെളിപ്പെടുത്തി. ‘ശ്രീലങ്കയിലെ പ്രസിഡന്റിനെ അടിച്ചോടിച്ചത് പോലെ ഒരുപതിനായിരം പേർ ഒത്തുകൂടി അവന്റെ വീട്ടിലേക്ക് മാർച്ച് നടത്തണം. ജെസിബി കൊണ്ട് ഇടിച്ചു കളഞ്ഞാൽ ഒരു നിയമത്തിനും നമ്മളെ തൊടാൻ പറ്റില്ല.
കാരണം മാസ് മർഡർ ചെയ്താൽ ഒരു നിയമത്തിനും നമ്മളെ തൊടാൻ പറ്റില്ല. ഇവനെ അടിച്ചു കളയും നമ്മൾ. ഗോകുലം ഗോപാലന്റെ ദേഹത്ത് ഒരു ഉണ്ട പോയിട്ട് ഒരു രോമം പോലും അടിക്കാനാവില്ല. അവൻ ആരാണെന്നാണ് വിചാരിക്കുന്നത്? ഇത്രയും പറഞ്ഞില്ലെങ്കിൽ ആണായിട്ട് ജനിച്ചിട്ട് കാര്യമില്ല’ ‘ഇവൻ (തുഷാർ വെള്ളാപ്പള്ളി) ഗൗരി ലങ്കേഷനെയും കൽബുർഗിയെയും പറ്റി ഗോവിന്ദ് പൻസാരയെയും കുറിച്ച് പഠിക്കണം. നാല് പേര് പോയിന്റ് ബ്ലാങ്കിൽ വെടികൊണ്ട് മരിച്ച കഥ ഓർത്തു വെച്ചോളൂ എന്ന് ഇവന്റെ ഒരു ശിങ്കിടി എന്നോട് ഫേസ്ബുക്കിൽ പറഞ്ഞു. എന്നാൽ തുഷാറിന് അറിയില്ല, മനോഹർ യാദവ് എന്ന എന്റെ ശിഷ്യന്മാരിൽ ഒരാളാണ് ഗൗരി ലങ്കേഷ് കൊലപാതകത്തിന്റെ പേരിൽ അകത്തുപോയ ആൾ. ആ ആൾ ഉപയോഗിച്ച തോക്ക് കണ്ടെത്താൻ മാത്രം 18 കോടി രൂപയാണ് കർണാടക സർക്കാർ ചെലവാക്കിയത്. ഇവനാണോ നമ്മളെ വെല്ലുവിളിക്കുന്നത്? എനിക്ക് അധർമ്മം വേണ്ട.
ഗോകുലം ഗോപാലേട്ടൻ എന്റെ അടുത്ത് പറഞ്ഞ ഒരു കാര്യമാണ് എനിക്ക് വെള്ളാപ്പള്ളിയെ അടിച്ച് തോൽപ്പിക്കണം എന്ന്. ഞാൻ പറഞ്ഞു, ഈ ഊളയുമായിട്ട് അടിക്കണോ ചേട്ടാ? നിങ്ങൾ വെറുതെ കക്കൂസ് പൊളിച്ച് കേസ് ഉണ്ടാക്കല്ലേ. അവനെ അവന്റെ പാട്ടിന് വിട്. എന്നിട്ട് ചേട്ടന്റെ ഔദാര്യമാണ് ഇന്ന് ഈ കാണുന്ന വെള്ളാപ്പള്ളി എന്ന് പറയൂ. ഈഴവരുടെ ആമാശയത്തിനകത്ത് കൈയിട്ടു വാരി തിന്ന് ജീവിക്കുകയാണ് അയാൾ. നിങ്ങൾ വിചാരിക്കും ഈ വസ്ത്രം ഇട്ടിട്ട് ഇങ്ങനെ സംസാരിക്കുന്നത് ശരിയാണോ എന്ന്. ക്രൂരനെ ക്രൂരത കൊണ്ടേ നേരിടാൻ പറ്റുള്ളൂ. ഇവൻ (തുഷാർ) പറഞ്ഞു ഞാൻ ഗോകുലത്തിന്റെ ശമ്പളക്കാരനാണെന്ന്. ഗോകുലത്തിന്റെ ഏത് സ്ഥാപനത്തിലാണ് ഞാൻ വർക്ക് ചെയ്യുന്നത്? ഗോകുലത്തിന്റെ ശമ്പളക്കാരനല്ല. ഗോപാലേട്ടന്റെ ഒരു രൂപ മേടിച്ചിട്ടുണ്ടെങ്കിലും അത് പുണ്യമായിട്ട് ഞാൻ കാണും. കാരണം അദ്ദേഹം ഇവനെ പോലെ ആളെ പറ്റിച്ചും കൊന്നും കൊലവിളിച്ചും ഉണ്ടാക്കിയതല്ല. ധർമ്മബോധമുള്ള രാഷ്ട്രീയക്കാർ നിയമസഭയിലും പാർലമെന്റിലും ഉണ്ടാവണം. ഈഴവൻ എന്ന് പറയുന്നത് ആരാണെന്ന് നിങ്ങൾ മനസിലാക്കണം.






