BREAKING NEWS

ജോ‍ജിയും ഞാനും അടിച്ച് പിരിഞ്ച്… സിജെപിയുടെ ലക്ഷ്യം രാഷ്ട്രീയ കച്ചവടം!! യുവാക്കളുടെ പ്രസ്ഥാനത്തെ ദിപ്കേ തനിക്കിഷ്ടമുള്ള ആളുകളെ മാത്രം ഉൾപ്പെടുത്തി ‘കേജ്രിവാൾ ടീം’ ആക്കിമാറ്റി, ഡി ​ഗ്രൂപ്പ് രൂപീകരിച്ച് സിജെപി വിമതർ

· · 1 min read
Share: Copied!

ന്യൂഡൽഹി: അഭിജീത് ദിപ്കേ നയിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയിൽ (സിജെപി) ആദ്യ വിമതനീക്കത്തിന് കളമൊരുങ്ങി. മുൻ വൊളന്റിയറായ മനീഷ് ബ്രഹ്മഭട്ട് ‘കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക് (സിജെപി-ഡി) എന്ന പുതിയ വിഭാഗം രൂപീകരിച്ചു. യുവാക്കളുടെ പ്രസ്ഥാനത്തെ ദിപ്കേ തനിക്കിഷ്ടമുള്ള ആളുകളെ മാത്രം ഉൾപ്പെടുത്തി ‘കേജ്രിവാൾ ടീം’ ആക്കിയെന്ന് ആരോപിച്ചാണ് ബ്രഹ്മഭട്ട് പുതിയ പാർട്ടി രൂപീകരിച്ചത്. മുൻപ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചവരാണ് സിജെപി നേതൃത്വത്തിൽ കൂടുതലുള്ളതെന്നും ബിജെപിയെ എതിർക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

‘രാഷ്ട്രീയ കച്ചവടങ്ങൾ നടത്തുകയാണ് സിജെപിയുടെ ലക്ഷ്യമെന്നും വിമതർ ആരോപിച്ചു. വിദ്യാർഥികളോ ജനങ്ങളോ നേരിടുന്ന പ്രശ്നങ്ങൾക്കായി പോരാടാൻ അവർക്ക് താൽപര്യമില്ല. കേജ്രിവാളിന്റെ നിർദേശപ്രകാരം ബിജെപിയെ എതിർക്കാനാണ് അവർ പ്രവർത്തിക്കുന്നത്’– ബ്രഹ്മഭട്ട് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

അതുപോലെ സിജെപിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ഘടനയെ ചോദ്യം ചെയ്ത ബ്രഹ്മഭട്ട്, ജന്തർ മന്ദിർ പ്രക്ഷോഭത്തെ പിന്തുണച്ച ആളുകൾക്കോ വിഭാഗങ്ങൾക്കോ പ്രാതിനിധ്യം നൽകിയിട്ടില്ലെന്നും ആരോപിച്ചു. ദിപ്കേ ദേശീയ കൺവീനറായി സിജെപി ദേശീയ വർക്കിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയിൽ ദിപ്കേയോട് അടുപ്പമുള്ളവർക്ക് മുൻഗണന നൽകിയെന്നും സമരം ചെയ്തവരുമായി കൂടിയാലോചിച്ചില്ലെന്നും ബ്രഹ്മഭട്ടും കൂട്ടരും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഘടനാ രൂപീകരണം.

‘ശ്ശൊ… മോദിക്ക് നൽകാൻ കൊണ്ടുവന്നത് ചോക്ലേറ്റുകൊണ്ടുള്ള ഇന്ത്യാഗേറ്റ്; യാത്രയ്ക്കിടെ പണികിട്ടി; ആ ആ​ഗ്രഹം ഞാൻ ഉപേക്ഷിക്കില്ല, മറ്റൊരെണ്ണം ഏതു വിധേനയും എത്തിച്ചു നല്കും‘-ബെൽജിയം പ്രധാനമന്ത്രി

BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026
BREAKING NEWS
ബസിടിച്ച് 14കാരി മരിച്ച കേസില്‍ 19 വര്‍ഷത്തിനു ശേഷം കോടതി വിധി, ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്
04 Nov 2026
BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026