BREAKING NEWS

ബസിടിച്ച് 14കാരി മരിച്ച കേസില്‍ 19 വര്‍ഷത്തിനു ശേഷം കോടതി വിധി, ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്

· · 1 min read
Share: Copied!

മലപ്പുറം: ബസിടിച്ച് 14കാരിയായ വിദ്യാർഥിനി മരിച്ച കേസിൽ ഡ്രൈവർക്ക് 19 വർഷത്തിനുശേഷം ശിക്ഷ. ആലിപ്പറമ്പ് ചാക്കത്ത് മുഹമ്മദ് എന്ന ബസ് ഡ്രൈവർക്കാണ് മലപ്പുറം പുലാമന്തോൾ സ്പെഷ്യൽ കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചത്.

2007ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് ബസ് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ 14കാരിയായ വിദ്യാർഥിനി മരിക്കുകയായിരുന്നു.

കേസിൽ ദൃക്സാക്ഷികളായ മുതിർന്നവർ പിന്നീട് മൊഴി മാറ്റിയെങ്കിലും വിദ്യാർഥിനിയുടെ സഹപാഠികൾ മൊഴിയിൽ ഉറച്ചുനിന്നു. സഹപാഠികളുടെ മൊഴി കേസിൽ നിർണായകമായി. സംഭവത്തിന് 19 വർഷത്തിനുശേഷമാണ് കോടതി വിധി വന്നത്.

 

BREAKING NEWS
വഴിയിൽ കണ്ട വാഹനങ്ങളെയെല്ലാം ഇടിച്ചിട്ട് അന്തവും കുന്തവുമില്ലാതെ 18 കാരന്റെ കാർ ഡ്രൈവിങ്, ആദ്യം സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ പാഞ്ഞത് വാഹനത്തിന് മുകളിലൂടെ, ഇടിയിൽ തെറിച്ചുവീണതിനാൽ ജീവൻ രക്ഷപ്പെട്ടു, ടയർ പൊട്ടി റോഡിലൂടെ തീ പറത്തി പാഞ്ഞ കാർ തടഞ്ഞിട്ട് നാ‌‌ട്ടുകാർ, 18 കാരൻ ലഹരി ഉപയോ​ഗിച്ചോയ...
04 Nov 2026
BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026
BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026