BREAKING NEWS

മതനേതാക്കളാണ് മതപരമായ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയേണ്ടത്, അതില്‍ ഒരുതെറ്റുമില്ല, പൊതുസമൂഹത്തോടല്ല മുസ്ലിങ്ങളോടാണ് പറഞ്ഞത്, കാന്തപുരത്തെ പിന്തുണച്ച് അഹമ്മദ് ദേവര്‍കോവില്‍

· · 1 min read
Share: Copied!

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ പരാമർശത്തെ പിന്തുണച്ച് എൽഡിഎഫ് ഘടകകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ). മതനേതാക്കളാണ് മതപരമായ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയേണ്ടതെന്നും അതിൽ തെറ്റ് കാണേണ്ടതില്ലെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ‘കാന്തപുരം അബൂബക്കർ മുസ്‌ല്യാർ പത്രപ്രസ്താവന നടത്തിയതല്ല.

അദ്ദേഹത്തിന്റെ സംഘടനയ്ക്ക് അകത്ത്, അദ്ദേഹത്തെ അംഗീകരിക്കുന്ന ആളുകളോട്, പാലിക്കേണ്ട ചിട്ടകളെ കുറിച്ച് പറയുന്ന സർക്കുലർ ഇറക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹം പൊതുസമൂഹത്തോട് പറഞ്ഞിട്ടില്ല. അത് തന്നെ ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം, ഇഷ്ടമല്ലാത്തവർക്ക് സ്വീകരിക്കേണ്ടതില്ല. ജനാധിപത്യ ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.

മതനേതാക്കളാണ് മതപരമായ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയേണ്ടത്. രാഷ്ട്രീയക്കാരാണ് രാഷ്ട്രീയത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയേണ്ടത്. രണ്ടും തമ്മിൽ കലഹിക്കേണ്ടതില്ല. മതത്തിന്റെ വീക്ഷണം അവർ മതം പഠിച്ചതിന്റെ അടിസ്ഥാനത്തിൽ പറയും.’ -അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026
BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026
BREAKING NEWS
ഡ്രാമ ഡിപ്പാര്‍ട്ട്‌മെന്റിന് സൗകര്യങ്ങള്‍ അനുവദിക്കില്ലായെന്ന് പറയാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് സിസാ തോമസിന്റെ വീട്ടില്‍ നിന്നാണോ വരുന്നത്?? 16 കുട്ടികളുടെ ജീവിതം തകര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നത് വൃത്തികേടാണ്, മാപ്പെഴുതി കൊടുത്താല്‍, മാഞ്ഞുപോകുന്നതാണോ കോടതിവിധി? അതാണ് കോടതി...
04 Nov 2026