BREAKING NEWS

സസ്പെൻഷൻ അടിച്ചു കയ്യിൽ‍ കൊടുത്ത ശേഷം എം.ആർ അജിത് കുമാറിന് ബോണസായി സ്റ്റേഷൻ ചുമതലയും… വിവാദ പട്ടിക പിൻവലിച്ച് ഡിജിപി!! എഡിജിപിയുടെ പേര് ഉൾപ്പെട്ടത് ക്ലറിക്കൽ പിഴവാണോ? അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ?- അന്വേഷിച്ചേക്കും

· · 1 min read
Share: Copied!

തിരുവനന്തപുരം: സസ്പെൻഷനിലിരിക്കെ എഡിജിപി എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ വിവാദ പട്ടിക പിൻവലിച്ചു. ഡിജിപിയാണ് ഈ പട്ടിക പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയത്. അതേസമയം സസ്പെൻഷനിലായ അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷൻറെ ചുമതലയാണ് അജിത്കുമാറിന് നൽകിയിരുന്നത്.

സാധാരണയായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരെ ഔദ്യോഗിക ചുമതലകളിൽ നിന്നോ ഫീൽഡ് ഡ്യൂട്ടികളിൽ നിന്നോ മാറ്റിനിർത്തുകയാണ് പതിവ്. എന്നാൽ, ഈ പതിവെല്ലാം കാറ്റിൽ പറത്തിയാണ് പോലീസിൻറെ ഭാഗത്ത് നിന്ന് വിവാദ ഉത്തരവുണ്ടായത്. സർവീസ് ചട്ടലംഘനങ്ങളും വിവിധ വിവാദങ്ങളും മുൻനിർത്തി സസ്പെൻഷനിൽ തുടരുകയാണ് അജിത്കുമാറിപ്പോൾ.

അതേസമയം സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ സസ്പെൻഷനിലുള്ള എഡിജിപിയുടെ പേര് ഉൾപ്പെട്ടത് ക്ലറിക്കൽ പിഴവാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നതിനെ കുറിച്ച് അന്വേഷിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

എന്നാലും എങ്ങനെ സാധിക്കുന്നു കള്ളാ… ഒരേസമയം ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോണും പണവും ട്രൗസറിന്റെ പോക്കറ്റിൽ കിടന്ന സ്വർണാഭരണങ്ങളും മോഷണം പോയി, ട്രൗസർ ബ്ലേഡ് പോലെ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കീറിയ നിലയിൽ, മകളെ കാണാൻ കൊച്ചിയിലെത്തിയ വയോധികന് നഷ്ട‌മായത് നാലര ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026