BREAKING NEWS

ബസില്‍ വച്ച് യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചു, 53കാരന്‍ പൊലീസ് പിടിയില്‍

· · 1 min read
Share: Copied!

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കാക്കൂർ ചാലങ്ങോട്ട് മനയിൽ ബിജുവിനെയാണ് (53) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ യുവതിക്ക് നേരെയാണ് ഇയാൾ അതിക്രമമുണ്ടായത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്.

മാനാഞ്ചിറയിൽ ബസ് എത്തിയപ്പോൾ ബിജു യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കൈവച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് യുവതി പ്രതികരിക്കുകയും ബസിൽ ബഹളം വക്കുകയും ചെയ്തു. വലിയ ഒച്ചപ്പാട് നടന്നതോടെ ബസ് നേരെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് എസ്ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അപ്പോൾ തന്നെ പ്രതിയെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഞായറാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026