BREAKING NEWS

ഹോട്ടലില്‍ നിന്നും താഴേക്ക് ചാടിയ യുവതി മരിച്ചു, ഒരുമിച്ചുണ്ടായിരുന്ന യുവാവ് നിരീക്ഷണത്തില്‍, ഇരുവരും റൂമെടുത്തത് ഈ മാസം 20ന്

· · 1 min read
Share: Copied!

കൊല്ലം: ഹോട്ടൽ കെട്ടിടത്തിൽനിന്നു ചാടിയ യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ‌ നാഗപ്പന്റെ മകൾ വൃന്ദ (27) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6 നാണു സംഭവം. കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾ നിലയിൽനിന്ന് യുവതി താഴേക്കു ചാടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

നിലത്തു വീണ യുവതി തൽക്ഷണം മരിച്ചു. യുവതിയും ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20 മുതൽ ഇവിടെ റൂം എടുത്തു താമസിച്ചു വരികയായിരുന്നു. ഇരുവരും കഴിഞ്ഞ കുറച്ചു നാളുകളായി ഒരുമിച്ചാണു താമസിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ‌. യുവതിക്ക് ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്. മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026