BREAKING NEWS

ആടിന്റെ ഇളകുന്ന അകിട് കണ്ട് പിന്നാലെ പോയ കുറുക്കനെപോലെയാണ് യുഡിഎഫ്, ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ, പണ്ട് പ്രതിസന്ധി വന്നപ്പോള്‍ മുസ്‍ലിം ലീഗ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലുപിടിച്ചിട്ടുണ്ട്, വിമര്‍ശനവുമായി എ കെ ബാലന്‍

· · 1 min read
Share: Copied!

പാലക്കാട്: എൽഡിഎഫിലെ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട തർക്കം യുഡിഎഫ് മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ. ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ. പ്രതിസന്ധി ഘട്ടത്തിലെല്ലാം സിപിഎമ്മിനെ സമീപിച്ചവരാണ് ലീഗെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ നിലപാടാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സിപിഐയുടെ നിലപാടാണ് ബിനോയ് വിശ്വനും അതുപോലെതന്നെ സത്യനും ഇനിയും പറഞ്ഞത്. അവർ ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും. രണ്ടു പാർട്ടികളും പറഞ്ഞുകൊണ്ടേയിരിക്കും.

പക്ഷേ ഇതൊരു രൂപത്തിലും ബാധിക്കില്ല. ഇത് ഈ ആടിന്റെ ഇളകുന്ന അകിട് കണ്ട് പിന്നാലെ പോയ ഒരു കുറുക്കനുണ്ട്, ഇതിപ്പോൾ വീഴും കടിക്കാം എന്ന് വിചാരിച്ച്. മുൻകാലങ്ങളിൽ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ മുസ്‍ലിം ലീഗ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലുപിടിച്ചിട്ടുണ്ടെന്നും അതിൽ അനുകൂല സമീപനം ഉണ്ടായിട്ടുണ്ടെന്നും എ.കെ ബാലൻ ഓർമിപ്പിച്ചു. സിപിഐ ഒരു പ്രത്യേക പാർട്ടിയാണ്, സിപിഎം ഒരു പ്രത്യേക പാർട്ടിയാണ്. രണ്ടുപേർക്കും പ്രത്യയശാസ്ത്ര രാഷ്ട്രീയ സംഘടനാ നിലപാടുണ്ട്. അതിൽ നിന്നുകൊണ്ട് അവരവരുടെ നയവും തീരുമാനങ്ങളും ശക്തമായി പറയാനും അതിന് പ്രതികരിക്കാനുമുള്ള അവകാശം ഈ രണ്ടു പാർട്ടികൾക്കുമുണ്ട്, അതിൽ ഒരു തെറ്റുമില്ല.

മാത്രവുമല്ല, ഒരു പ്രീസിഡന്റ് ഇല്ലാത്ത ഒരു കാര്യം ഒരു അജണ്ടയുടെ ഭാഗമായിട്ട് വരുമ്പോൾ സ്വാഭാവികമായും അത് ചർച്ച ചെയ്യപ്പെടുമെന്ന് അവകാശവാദം ഉന്നയിക്കുന്ന ആൾക്കാർക്കും അറിയാം, അത് ആരെയാണോ ബാധിക്കാൻ പോകുന്നത് അവർക്കും അറിയാം. അപ്പോൾ അത് ചർച്ചാവിഷയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന സമസ്‌ത കാന്തപുരം വിഭാഗത്തിന്‍റെ പ്രസ്താവനയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. സ്ത്രീവിരുദ്ധ പരാമർശം ദൈവം വന്ന് പറഞ്ഞാലും സിപിഎം അംഗീകരിക്കില്ലെന്ന് ബാലൻ വ്യക്തമാക്കി.

BREAKING NEWS
പത്മജയെ പോലെ നാണവും നേരും നിലപാടും നെറിയും ഇല്ലാത്ത ജന്മങ്ങളെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു, പിന്നെ എന്തുകൊണ്ട് രാഹുല്‍ മങ്കൂട്ടത്തിലിന് അവസരം കൊടുക്കുന്നില്ല?? സ്വന്തം നേതാക്കള്‍ തള്ളി പറഞ്ഞപ്പോഴും പാര്‍ട്ടിയ്‌ക്കെതിരെ ഒരക്ഷരം പോലും അയാള്‍ പറഞ്ഞിട്ടില്ല, പത്മജയോ?? അവരെ തിരിച്ചെടുക്കുന്ന...
20 Nov 2026
BREAKING NEWS
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ കിടന്ന് പോരാടിയത് അധികാര കൊതി മൂത്ത് പാളയങ്ങള്‍ മാറി ചേക്കേറുന്ന പദ്മജമാര്‍ക്ക് വേണ്ടിയല്ല, പദ്മജ-പദ്മിനിമാര്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെ, സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞു, സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിഗണിക്കപ്പെടട്ടെ- അലോഷ്യസ് സേവ്യര്‍
20 Nov 2026
BREAKING NEWS
സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ചു, 32കാരിക്ക് ദാരുണാന്ത്യം
20 Nov 2026
BREAKING NEWS
രണ്ട് പെൺമക്കളുടെ അമ്മ, പക്ഷേ മുംബൈയിൽ 40 വർഷമായി ഒറ്റയ്ക്ക്; മരണത്തിനു പിന്നാലെ മക്കളെ തേടി പത്രപരസ്യം നല്കി അയൽവാസികൾ, നൊമ്പരമായി കുറിപ്പ്
20 Nov 2026