കണ്ണൂർ: കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരൻ മർദിച്ചതായി പരാതി. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈലാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ അസിസ്റ്റന്റ് പ്രീസൺ ഓഫീസർ ചിൽനേഷ് ചന്ദ്രന് പരുക്കേറ്റു. നിലവിൽ അസിസ്റ്റന്റ് സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് സുഹൈലിനെതിരെ കേസെടുത്തു.
ഇതിനിടെ കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. തർക്കത്തിനിടെ കോട്ടയം സ്വദേശി മനുവിന് കുത്തേറ്റു. മനുവിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പു എന്നയാളാണ് കുത്തിയതെന്നാണ് റിപ്പോർട്ട്.






