BREAKING NEWS

പണത്തെച്ചൊല്ലി തര്‍ക്കം, മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച് തട്ടുകടക്കാരന്‍, കേസെടുത്ത് പൊലീസ്

· · 1 min read
Share: Copied!

ആലപ്പുഴ: ഓണാഘോഷത്തിനിടെ കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. കായംകുളം പുള്ളിക്കണക്കിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. സംഭവത്തിൽ തട്ടുകടക്കാരനെതിരെ കായംകുളം പൊലീസ് കേസെടുത്തു.

അവിട്ടം ദിനത്തിൽ മാവേലി വേഷത്തിലെത്തി പ്രദേശത്ത് ഓണാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു ചന്ദ്രബാബു. ഇതിനിടെ തട്ടുകടയിൽ നിന്ന് ചായ കുടിച്ച ശേഷം പണം നൽകി മടങ്ങുന്നതിനിടെയാണ് തർക്കമുണ്ടായത്. പിന്നാലെ തട്ടുകടക്കാരൻ തിളച്ച എണ്ണ തന്റെ ദേഹത്തേക്ക് ഒഴിച്ചതായാണ് ചന്ദ്രബാബുവിന്റെ പരാതി. എണ്ണ വീണ് ചന്ദ്രബാബുവിന്റെ മുഖത്തും കൈയിലും പൊള്ളലേറ്റു. എന്നാൽ തലയിൽ എണ്ണ വീഴാതിരുന്നത് ഓലക്കുട ഉണ്ടായിരുന്നതിനാലാണെന്നും ചന്ദ്രബാബു പറഞ്ഞു. സംഭവത്തിൽ കായംകുളം പൊലീസിൽ പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ എണ്ണ അബദ്ധത്തിൽ വീണതാണെന്നാണ് തട്ടുകട ഉടമയുടെ വാദം. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയിൽ പറയുന്ന സാഹചര്യങ്ങളും ആക്രമണത്തിന്റെ യഥാർഥ കാരണവും പൊലീസ് പരിശോധിച്ചുവരികയാണ്. ഓണാഘോഷത്തിനിടെ മാവേലി വേഷത്തിലെത്തിയ വ്യക്തിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രദേശത്ത് കനത്ത പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026