BREAKING NEWS

യുവതിയെ കൊന്ന് ശരീരം കഷണങ്ങളാക്കി മുറിച്ചു, ചില ഭാഗങ്ങള്‍ കൊണ്ട് ബിരിയാണി വച്ചു, ബാക്കി ഭാഗം സ്യൂട്ട്കേസിലാക്കി ട്രെയിനില്‍ ഉപേക്ഷിച്ചു, പ്രതികളിലൊരാള്‍ പിടിയില്‍

· · 1 min read
Share: Copied!

ചെന്നൈ: സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികള്‍ ട്രെയിനിലയച്ചു. ബാക്കി ഭാഗങ്ങള്‍ ബിരിയാണി വയ്ക്കുകയും ചെയ്തു. ഒഡീഷക്കാരിയായ യുവതി ഹിദായത്ത് നിഷയാണ് കൊല്ലപ്പെട്ടത്. ഇവര്‍ താമ്പരത്തെ സ്വകാര്യ കമ്പനി ജീവനക്കാരിയാണെന്ന് പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെ മണിപ്പൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ എത്തിയ തമിഴ്നാട് എക്‌സ്പ്രസ് ട്രെയിനില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍ അടങ്ങിയ സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് കണ്ടെടുത്ത ഒരു പ്ലാസ്റ്റിക് കവര്‍ ചെന്നൈയിലെ ഒരു തുണിക്കടയുടേതാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സെന്‍ട്രലിലെയും സമീപപ്രദേശങ്ങളിലെയും 350ലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ദമ്പതികള്‍ ട്രെയിനില്‍ യുവതിയുടെ മൃതദേഹഭാഗങ്ങള്‍ അടങ്ങിയ സ്യൂട്ട് കേസ് ഉപേക്ഷിച്ച ശേഷം മടങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ദമ്പതികളുടെ വീട്ടില്‍ എത്തിയത്. അവിടെ ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി മുറിച്ച നിലയിലും ചില ശരീരഭാഗങ്ങള്‍ ബിരിയാണി വച്ച നിലയിലും കണ്ടെത്തി. കൊലയ്ക്ക് പിന്നാലെ ഒളിവില്‍ പോയ 22 കാരന്‍ മാണിക് ലസ്‌കറെ ഗുഡുവാഞ്ചേരി പൊലീസ് മണിപ്പൂരില്‍ നിന്നാണ് പിടികൂടിയത്. അതേസമയം, ലസ്‌കറിന്റെ ഭാര്യ ഭഗമതി മാജി ഇപ്പോഴും ഒളിവിലാണ്. അവരെ കണ്ടെത്താന്‍ പ്രത്യേക പൊലീസ് സംഘം ഒഡീഷയിലും ബിഹാറിലും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊലപാതകം, ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കല്‍, അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026