BREAKING NEWS

മോഡലിനെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊന്നു, ഒളിവില്‍പ്പോയ ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പൊലീസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ ഫാഷൻ മോഡലായ വിദ്യാർഥിനിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഇമ്രാനെ (26) പൊലീസ് വെടിവച്ചു പിടികൂടി. ബുധനാഴ്ച നടന്ന സംഭവത്തിൽ മുസ്കാനാണു (21) കൊല്ലപ്പെട്ടത്.

പെൺകുട്ടിയുടെ ജിം ട്രെയ്നറായിരുന്നു ഇമ്രാൻ. ഇയാളെ കണ്ടെത്താനുള്ള ഓപ്പറേഷനിടെ വെടിവയ്പ്പ് ഉണ്ടായെന്ന് പൊലീസ് അറിയിച്ചു. ഇമ്രാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ചുകയറി പ്രതി, കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. മുസ്കാന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകശേഷം ഇമ്രാൻ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. ഇടപാടുകാരോടുള്ള മോശം പെരുമാറ്റത്തെ തുടർന്ന് 2 മാസം മുൻപ് ഇയാളെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നതായി ജിമ്മിലെ ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ഡിയു സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ രണ്ടാം വർഷ വിദ്യാർഥിനിയാണു മുസ്കാൻ. മംഗള ആശുപത്രിക്കു സമീപം കുടുംബത്തോടൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026