BREAKING NEWS

ണാഘോഷ പരിപാടിക്കിടെ വാക്കുതര്‍ക്കം, യുവാവിന്റെ നെഞ്ചത്തും കൈക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചു

· · 1 min read
Share: Copied!

പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കോന്നി അട്ടച്ചാക്കല്‍ സ്വദേശി ദീപുവിനാണ് വെട്ടേറ്റത്. വെട്ടൂര്‍ സ്വദേശി സിദ്ദിഖാണ് വെട്ടിയത്.
കുട്ടികളുടെ ഓണാഘോഷ പരിപാടി നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

ചെറിയൊരു വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ദീപുവിന്റെ വലതു കൈക്കും നെഞ്ചിനോട് ചേര്‍ന്നുമാണ് വെട്ടേറ്റത്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ചെങ്ങന്നൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ, തിരുവനന്തപുരം മുത്താനത്ത് മദ്യപ സംഘത്തെ ചോദ്യ ചെയ്തതിന് യുവാവിനെ കുത്തിക്കൊന്നു. 32കാരന്‍ പ്രജിയാണ് കൊല്ലപ്പെട്ടത്. ഒരാള്‍ പിടിയിലായി. കൊലയാളി സംഘത്തിലെ 5 പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026