തിരുവനന്തപുരം: ഓണം അടുത്തതോടെ സംസ്ഥാനത്ത് ഒരു സൈഡിൽ മഴ തകൃതിയായി പെയ്യുമ്പോൾ മറുസൈഡിൽ മദ്യ വിൽപനയിലും റെക്കോർഡ് വർധന. കഴിഞ്ഞ മൂന്നു ദിവസം മാത്രം ബവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത് 279.12 കോടിയുടെ മദ്യമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ചത് 250.96 കോടി രൂപയുടെ മദ്യമായിരുന്നു.
മാത്രമല്ല കഴിഞ്ഞ ശനിയാഴ്ചയിലെ മാത്രം വിൽപ്പന നൂറു കോടിക്ക് മുകളിലാണ്. കണക്കുകൾ നോക്കിയാൽ ഓണക്കാലം തുടങ്ങി ആറ് ദിവസത്തിനിടെ 512.11 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഈ സമയത്തെ മദ്യ വിൽപന 460.80 കോടി രൂപയായിരുന്നു.






