BREAKING NEWS

വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു, സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി, സഹപാഠിയായ വീട്ടമ്മയുടെ പരാതിയില്‍ എസ്ഐക്കെതിരെ കേസ്

· · 1 min read
Share: Copied!

കൊല്ലം: കൊല്ലത്ത് സഹപാഠിയായിരുന്ന വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു . പത്തനംതിട്ടയിൽ ടെലികമ്മ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ്ഐ റോബിൻ വർഗീസിന് എതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. സംഭവം ഒത്തുതീർപ്പാക്കാൻ പൊലീസ് സംഘടനാ നേതാക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

വീട്ടമ്മ പരാതിയിൽ ഉറച്ചുനിന്നതോടെയാണ് കേസ് എടുത്തത്. സഹപാഠികളായ ഇവർ അടുത്തിടെയാണ് പരിചയം പുതുക്കിയത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച്, സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് വീട്ടമ്മ നൽകിയ പരാതി.രണ്ടാഴ്ച മുൻപാണ് വീട്ടമ്മ പരാതി നൽകിയതെങ്കിലും കേസ് ഒത്തുതീർപ്പാക്കാൻ പൊലീസിന്റെയും പൊലീസ് അസോസിയേഷൻ നേതാക്കളുടെയും ഭാഗത്തുനിന്ന് ശ്രമമുണ്ടായതായി ആരോപണമുണ്ട്.

പരാതിയിൽ ഉറച്ചുനിന്ന വീട്ടമ്മ പിന്നീട് എസ്പിയെയും ഡിവൈഎസ്പിയെയും നേരിൽ കണ്ട് പരാതി അറിയിച്ചതിനെ തുടർന്നാണ് കൊട്ടാരക്കര പൊലീസ് റോബിൻ വർഗീസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്

 

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026