BREAKING NEWS

‘യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായി; ഇറാന്‍ വിജയിച്ചെന്ന് ലോകം അം​ഗീകരിച്ചു; യു.എസിനേക്കാൾ ശക്തവും അന്തസ്സുള്ളതുമായ നിലപാടാണ് ഞങ്ങളുടേത് ‘ : പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ

· · 1 min read
Share: Copied!

ടെഹ്‌റാൻ: യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. യു.എസിനേക്കാൾ ശക്തവും അന്തസ്സുള്ളതുമായ നിലപാടാണ് ഇറാൻ സ്വീകരിച്ചതെന്നും യുദ്ധത്തിൽ വിജയിച്ചത് ഇറാനാണെന്ന് ലോകം അംഗീകരിച്ചെന്നും പെസെഷ്‌കിയാൻ പറഞ്ഞു. യു.എസ്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇറാനിലെ സ്‌കൂളുകളും ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇറാൻ പ്രസിഡന്റ്.

യുദ്ധത്തെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധികൾ ഇപ്പോഴും ലോകത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞുകിടക്കുന്നതും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതും ആഗോള തലത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇതിനിടെ ഇറാനെതിരെ നാവിക ഉപരോധം ശക്തമാക്കി യു.എസും രംഗത്തുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളും നിലവിൽ നിർത്തിവച്ചിരിക്കുകയാണ്.

ഇറാനെതിരായ സാമ്പത്തിക ഉപരോധത്തിനെതിരെ വിദേശകാര്യമന്ത്രാലയവും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഉപരോധം സാമ്പത്തിക ഭീകരതയ്ക്കും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യത്തിനും തുല്യമാണെന്നാണ് ഇറാന്റെ ആരോപണം. ഇതിന് ഉത്തരവാദികളായവർ വിചാരണയും ശിക്ഷയും നേരിടേണ്ടിവരുമെന്നും ഇറാൻ വ്യക്തമാക്കി.

സ്വന്തം സാമ്പത്തിക പ്രതിസന്ധികളിൽനിന്നും ഉയർന്ന കടബാധ്യതയിൽനിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് യു.എസ്. ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതെന്നും ഇറാൻ ആരോപിച്ചു. നേരിട്ടുള്ള സൈനിക നീക്കങ്ങൾക്ക് പകരം സാമ്പത്തിക ഉപരോധത്തിലൂടെയും കടുത്ത സമ്മർദങ്ങളിലൂടെയും ഇറാനെ തളർത്താനാണ് യു.എസ്. ഇപ്പോൾ ശ്രമിക്കുന്നതെന്നും ഇറാൻ വ്യക്തമാക്കി.

അതേസമയം, ഉപരോധവും സാമ്പത്തിക സമ്മർദവും ഉപയോഗിച്ച് പശ്ചിമേഷ്യയിലെ സംഘർഷത്തിന് പരിഹാരം കാണാനാകില്ലെന്ന് ചൈന വ്യക്തമാക്കി. ഇരുരാജ്യങ്ങളും നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നാണ് ചൈനയുടെ നിലപാട്. സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന നടപടികൾക്ക് പകരം ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവും ചൈന ആവർത്തിച്ചു.

‘സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി; വിദേശിയായ സോണിയ ഗാന്ധിയെ ഇന്ത്യ സ്വീകരിച്ചു, എന്നിട്ടും ഈ രാജ്യത്തോട് അവർക്ക് നന്ദിയില്ല; അതിന് മാപ്പില്ല’; രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026