BREAKING NEWS

എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശിക്കാനെത്തിയ സിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദനം, പിന്നില്‍ ബിജെപി ഗുണ്ടകൾ, ആക്രമണത്തിന് പൊലീസ് ഒത്താശ ചെയ്തെന്ന് സിജെപി

· · 1 min read
Share: Copied!

ജയ്പുർ: രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു വിഭാഗം ആളുകൾ തടയുകയും ആക്രമണം നടത്തുകയും ചെയ്തു. ബിജെപി ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് സിജെപി നേതാവ് അശുതോഷ് രങ്ക ആരോപിച്ചു. താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്നു എന്ന് പറയപ്പെടുന്ന ഒരു സർക്കാർ സ്‌കൂൾ പരിശോധിക്കാൻ എത്തിയ സിജെപി സംഘത്തിന് നേരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. അശുതോഷ് രങ്കയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

‘ബി.ജെ.പി ഗുണ്ടകൾ’ പോലീസിന്റെ ഒത്താശയോടെ മുൻകൂട്ടി തയ്യാറാക്കി നടത്തിയ ആക്രമണമാണിതെന്ന് അശുതോഷ് ആരോപിച്ചു. ജയ്പൂരിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലായിരുന്നു സന്ദർശനം. ഒരു എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്നു എന്ന് മുമ്പ് വാർത്തകളിൽ ഇടംപിടിച്ച സർക്കാർ സ്‌കൂൾ പരിശോധിക്കാനാണ് തങ്ങൾ എത്തിയതെന്ന് സിജെപി പ്രതിനിധികൾ അറിയിച്ചു.

രാജസ്ഥാനിൽ ഉടനീളം ഇത്തരത്തിൽ ദയനീയമായ അവസ്ഥയിലുള്ള സ്‌കൂളുകളുണ്ടെന്നും അവിടം സന്ദർശിക്കാൻ തങ്ങളോട് ആളുകൾ ആവശ്യപ്പെട്ടെന്നും സിജെപി അറിയിച്ചു. ഇതിനിടെ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് സർക്കാർ സ്‌കൂളുകൾക്കുള്ളിൽ അനധികൃത പ്രവേശനത്തിനും മാധ്യമങ്ങളുടെ പ്രവേശനത്തിനും ചിത്രീകരണത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയായിരുന്നു സിജെപി പ്രവർത്തകരുടെ സന്ദർശനം.

BREAKING NEWS
‘കൂട്ടുകാർ എന്നെ ചതിച്ചു; ആ ദേഷ്യത്തിന് ചെയ്തതാ’; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ മൊഴി, കുറ്റപത്രം സമർപ്പിച്ചു
02 Nov 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്ക്; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കുറ്റപത്രം ഉടൻ, ഫെന്നി നൈനാനടക്കം കൂടുതൽ പേർ പ്രതികളാകും, നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും
02 Nov 2026
BREAKING NEWS
’പാർട്ടി മാറിയേ തീരൂ’; അടിമുടി തിരുത്താൻ നേതാക്കൾക്കായി സർവേ നടത്താനുള്ള നീക്കവുമായി സിപിഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായി 83 ചോദ്യങ്ങളുള്ള ചോദ്യാവലി
02 Nov 2026
BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026