BREAKING NEWS

ഡിഎംകെ എൻഡിഎയിലേയ്ക്ക് ലയിക്കാൻ നീക്കം? കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ഇടമൊരുക്കുമെന്ന ശക്തങ്ങൾ അഭ്യൂഹം

· · 1 min read
Share: Copied!

ചെന്നൈ: കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ഡി.എം.കെ.യെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നു. 20ലേറെ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ഇതിനൊപ്പം ഡി.എം.കെ.യിൽനിന്നുള്ള എം.പിമാർക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർത്തിരുന്ന ഡി.എം.കെ. ഇപ്പോൾ ചില നിബന്ധനകളോടെ അതിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. കേന്ദ്രമന്ത്രിസഭയിലേക്കുള്ള ഡി.എം.കെ.യുടെ പ്രവേശനത്തിന് മുന്നോടിയായുള്ള നീക്കമാണിതെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ബി.ജെ.പി.യുമായി ഒരിക്കലും സഖ്യത്തിനില്ലെന്ന് ഡി.എം.കെ. നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും നിലവിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിന്റെ ഭാഗവുമല്ല. തമിഴ്നാട്ടിൽ കോൺഗ്രസ് ടി.വി.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡി.എം.കെ.യും കോൺഗ്രസും തമ്മിലുള്ള അകലം വർധിച്ചത്.

പാർലമെന്റിലെ ഡി.എം.കെ.യുടെ അംഗബലം കേന്ദ്രസർക്കാരിന് നിർണായകമാകുമെന്നതാണ് മറ്റൊരു പ്രധാന ഘടകം. ലോക്സഭയിൽ 22 എം.പിമാരും രാജ്യസഭയിൽ എട്ട് എം.പിമാരുമാണ് ഡി.എം.കെ.യ്ക്കുള്ളത്. സുപ്രധാന ബില്ലുകൾ പാസാക്കുമ്പോൾ ഡി.എം.കെ.യുടെ പിന്തുണ കേന്ദ്രസർക്കാരിന് ഗുണകരമാകും.

അടുത്തിടെ ലോക്സഭാ സ്പീക്കർ ഓം ബിർള നടത്തിയ ചായസത്കാരത്തിൽ ഡി.എം.കെ. എം.പി. കനിമൊഴി പങ്കെടുത്തതും രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയിലേക്കുള്ള ഡി.എം.കെ.യുടെ പ്രവേശനത്തിന്റെ സൂചനയായാണ് ചില ഉത്തരേന്ത്യൻ മാധ്യമങ്ങൾ ഇതിനെ വിലയിരുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ നിലവിൽ 29 മന്ത്രിമാരും 39 സഹമന്ത്രിമാരുമാണുള്ളത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ സജീവമായത്.

എന്നാൽ ഡി.എം.കെ.യെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണെങ്കിലും അന്തിമ തീരുമാനം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

മകളുടെ വിവാഹത്തിനായി വാങ്ങിവെച്ച 50 പവൻ മോഷണം പോയി ; തൃശൂർ പേരാമംഗലത്ത് തുണിക്കട ഉടമയുടെ വീട്ടിലാണ് കവർച്ച; വീടിന് സമീപം ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്

BREAKING NEWS
കുഞ്ഞ് കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, കുട്ടിയെ പിടിച്ചുവലിച്ച് മുഖം തറയില്‍ അടിച്ചു, രണ്ടാമത്തെ അടിയോടെ അനക്കം ഇല്ലാതായി, തടയാന്‍ ശ്രമിച്ച മൂത്തമകളെയും മര്‍ദിച്ചു, ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
16 Nov 2026
BREAKING NEWS
താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുത്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം, യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നത്- ഷിബു ബേബി ജോണ്‍
16 Nov 2026
BREAKING NEWS
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ ഇന്ന് പുറത്തിറങ്ങും, കോടതി ആവശ്യപ്പെട്ട 10 ദിവസത്തെ ജയിൽവാസം പൂർത്തിയായി
16 Nov 2026
BREAKING NEWS
മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ
16 Nov 2026