BREAKING NEWS

ഞാൻ ആ കല്ല് ട്രെയിനിലേക്ക് എറിഞ്ഞിട്ടില്ല, ദയവായി എന്നോട് ക്ഷമിക്കണം. ഇനി ഒരിക്കലും ആവർത്തിക്കില്ല”, ട്രെയിനിന് കല്ലെറിഞ്ഞു, പിന്നാലെ അസഭ്യ ആംഗ്യങ്ങള്‍ കാണിച്ച് റീല്‍ ചിത്രീകരണം, ഒടുവില്‍ ക്ഷമാപണവും യുവാവ്

· · 1 min read
Share: Copied!

മുംബൈ: നവി മുംബൈയിൽ ഓടുന്ന ലോക്കൽ ട്രെയിനിന് നേരെ കല്ലെറിയുകയും അസഭ്യ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത യുവാവ് വീഡിയോ വൈറലായതിനെ തുടർന്ന് മാപ്പുപറഞ്ഞു. റീൽ നിർമിക്കുന്നതിന് വേണ്ടി മാത്രമാണ് ഇത് ചെയ്തതെന്നും കല്ല് ട്രെയിനിലേക്കല്ല, വശത്തേക്കാണ് എറിഞ്ഞതെന്നുമാണ് യുവാവിന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ യുവാവ് കൈകൂപ്പി ജനങ്ങളോട് ക്ഷമ ചോദിക്കുന്നത് കാണാം. ”എന്റെ വൈറലായ വീഡിയോ ഒരു റീലിന് വേണ്ടി മാത്രം ചെയ്തതാണ്. ഞാൻ ആ കല്ല് ട്രെയിനിലേക്ക് എറിഞ്ഞിട്ടില്ല; വശത്തേക്കാണ് എറിഞ്ഞത്. ട്രെയിനിലേക്ക് എറിയുന്നത് പോലെ അഭിനയിക്കുക മാത്രമാണ് ചെയ്തത്. ദയവായി എന്നോട് ക്ഷമിക്കണം. ഇതുപോലൊന്ന് ഇനി ഒരിക്കലും ആവർത്തിക്കില്ല”- വീഡിയോയിൽ ഇയാൾ പറഞ്ഞു. ദിഘയിലെ റെയിൽവേ ട്രാക്കിന് സമീപം നിൽക്കുന്ന യുവാവ് കടന്നുപോകുന്ന ലോക്കൽ ട്രെയിനിന് കല്ലെറിയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.

യാത്രക്കാർക്ക് നേരെ ഇയാൾ അസഭ്യ ആംഗ്യങ്ങൾ കാണിക്കുന്നതും കാണാമായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾക്ക് നേരെ എറിയുന്നത് യാത്രക്കാർക്ക് പരിക്കേൽക്കാനും ഗുരുതരമായ അപകടങ്ങൾക്കും കാരണമാകുമെന്നതിനാൽ ഈ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ ആശങ്ക പങ്കുവെച്ചിരുന്നു. കല്ലെറിയിരുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട താനെ റെയിൽവേ പൊലീസ് കേസെടുക്കുകയും യുവാവിനായുള്ള തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായ യുവാവ് റീൽ ചിത്രീകരണത്തിനിടയിലാണ് ഇത് ചെയ്തതെന്ന് സമ്മതിച്ചു. നിയമപ്രകാരം ഇയാൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026