BREAKING NEWS

ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി തര്‍ക്കം, പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ ബന്ധുവിന് കുത്തേറ്റു

· · 1 min read
Share: Copied!

പാലക്കാട്: മുതലമടയിൽ ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. മുതലമട ജി.എച്ച്.എസ്.എസിലെ വിദ്യാർഥിയുടെ ബന്ധുവിനാണ് കുത്തേറ്റത്.

പുറത്തുനിന്നെത്തിയ സംഘം സംഘർഷത്തിനിടെ ഷാജഹാൻ എന്നയാളെ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് വിവരം. മുതലമട ജി.എച്ച്.എസ്.എസിൽ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർഥി ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിനെച്ചൊല്ലി സംഘർഷം ഉണ്ടായിരുന്നു.

പുറത്തുനിന്നെത്തിയവരുമായാണ് വിദ്യാർഥികൾ സംഘർഷത്തിലേർപ്പെട്ടത്. ബന്ധു ഇടപെട്ട് വിദ്യാർഥികളെ മാറ്റാൻ ശ്രമിച്ച സമയത്താണ് കുത്തേറ്റത്. കുത്തിയ ആൾ സ്കൂളിലെ പൂർവവിദ്യാർഥിയെന്നാണ് അധ്യാപകർ പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026