കണ്ണൂർ: ഫേസ്ബുക്കിൽ പോലീസിനെ വെല്ലുവിളിച്ച് പോസ്റ്റുകൾ ഇട്ടത് താൻ തന്നെയെന്ന് അർജുൻ ആയങ്കിയുടെ മൊഴി. തന്റെ ഐ ഫോണിൽ നിന്നാണ് പോസ്റ്റ് ചെയ്തതെന്നും ഇതിനായി ഉപയോഗിച്ചത് പല സ്ഥലങ്ങളിൽ നിന്നുള്ള വൈ ഫൈ ആണെന്നും അർജുൻ ആയങ്കിയുടെ മൊഴിയിൽ പറയുന്നു.
അതുപോലെ തന്റെ എഫ്ബി അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റാരെയും ഏല്പിച്ചിരുന്നില്ലെന്നുമാണ് ആയങ്കിയുടെ മൊഴി. ഇതേ തുടർന്ന് ഐ ഫോൺ കണ്ടെടുക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ് പോലീസ്. ഇതിനിടെ ആയെങ്കിക്കെതിരെ കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് വളപട്ടണം എസ്എച്ച്ഒ കൈമാറി. റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും.






