മലപ്പുറം: പള്ളികൾ കേന്ദ്രീകരിച്ച് പകൽസമയത്ത് മോഷണം നടത്തിയിരുന്ന പ്രതി തിരൂർ പോലീസിന്റെ പിടിയിൽ. അരീക്കോട് പെരുമ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈറൂസാണ് അറസ്റ്റിലായത്.
തിരൂർ ചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയിൽ പകൽസമയത്ത് കയറിയ പ്രതി കാണിക്കവഞ്ചി തകർത്ത് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്നിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സമാനമായ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഫൈറൂസെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ മറ്റ് സ്റ്റേഷനുകളിൽ കേസുകളുണ്ടോയെന്നും മോഷണമുതൽ വിറ്റഴിക്കാൻ സഹായിച്ചവരെക്കുറിച്ചും അന്വേഷണം തുടരുകയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.
യൂണിഫോമിനായി സഹപ്രവത്തകർ നൽകിയ ഏഴ് ലക്ഷം രൂപയ്ക്ക് റമ്മി കളിച്ചു, പോലീസ് ട്രെയിനി അറസ്റ്റിൽ






