BREAKING NEWS

“ഇനി എന്താ വരാന്‍ പോകുന്നതെന്നു നിങ്ങള്‍ നോക്കിയാല്‍ മതി”, ഗുണ്ടകളെ നേരിടാന്‍ ശക്തമായ നടപടിയെടുക്കും, അര്‍ജുന്‍ ആയങ്കിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസിനെ വെല്ലുവിളിച്ചതില്‍ മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ധൈര്യമുണ്ടെങ്കിൽ പിടിക്കാനായിരുന്നു ആയങ്കി പൊലീസിനെ വെല്ലുവിളിച്ചത്. ‘‘ധൈര്യമുണ്ടേല്‍ പിടിക്കാന്‍ പൊലീസിനോട് പറഞ്ഞവര്‍ക്ക് ഇനി എന്താ വരാന്‍ പോകുന്നതെന്നു നിങ്ങള്‍ നോക്കിയാല്‍ മതി’’ – ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗുണ്ടകളെ നേരിടാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും ചെന്നിത്തല പറഞ്ഞു. പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഒരു തെളിവും കണ്ടെത്താന്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം നടത്തിയ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ആവർത്തിച്ചു. ‘‘റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയിട്ടും എന്തുകൊണ്ടാണു മുന്‍മുഖ്യമന്ത്രി സിബിഐക്ക് അന്വേഷണം കൈമാറാതിരുന്നത്? പരാതിയിൽ യാതൊരു കഴമ്പുമില്ലെന്ന് പിണറായിക്കും അറിയാമായിരുന്നു.

എന്റെ മുന്നില്‍ വന്ന ഫയലില്‍ സതീശനെ ബന്ധപ്പെടുത്താന്‍ ഒരു തെളിവും ഇല്ലെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് കേസ് അവസാനിപ്പിച്ചത്. ഇതു മനസ്സിലാകാത്തത് എം.വി.ഗോവിന്ദനു മാത്രമാണ്. പിണറായി വിജയന്‍ പോലും ഒരക്ഷരം മിണ്ടിയിട്ടില്ല’’ – അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 15 മുതല്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ഹൗസ് ഓഫിസര്‍മാരായി സബ് ഇന്‍സ്പക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാർ തീരുമാനിച്ചുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ‘‘പ്രാധാന്യമുള്ള 64 പൊലീസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഒമാരായി സര്‍ക്കിള്‍ ഇന്‍സ്പക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിലനിര്‍ത്തും. മുല്ലപ്പെരിയാറിന്റെ നിര്‍ണായകവും തന്ത്രപരവുമായ പ്രാധാന്യം കണക്കിലെടുത്ത് ആ സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ചുമതല ഡിവൈഎസ്പിക്കു തന്നെയായിരിക്കും’’ – ചെന്നിത്തല വ്യക്തമാക്കി.

BREAKING NEWS
ഡൽഹി സമരത്തിൽ പങ്കെടുക്കാത്തതിന് നടപടി; കർണ്ണാടകയിൽ മന്ത്രി പുത്രനടക്കം ആറു യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ; ഗുജറാത്തിൽ 49, രാജസ്ഥാനിൽ 31, ഹിമാചൽ പ്രദേശിൽ 13, ഹരിയാനയിൽ പത്ത് നേതാക്കൾക്കെതിരെയും നടപടി
07 Nov 2026
BREAKING NEWS
ബെംഗളൂരു കൂട്ടക്കൊലയ്ക്കു പിന്നിൽ ഭാര്യ വീട്ടുകാരോടുള്ള കൊടുംപക, ഇരകളെ വിളിച്ചുവരുത്തി ഭക്ഷണത്തിൽ ഉറക്ക​ഗുളിക ചേർത്ത് നൽകും, ഭാര്യയേയും അമ്മായിയമ്മയേയും കൊന്നത് ​അരകല്ലിന് തലയ്ക്കടിച്ച്, കൊല്ലപ്പെട്ട 7 വയസുകാരന്റെ നെറ്റിയിലും തലയോട്ടിയുടെ മുകൾഭാഗത്തും ഉൾപ്പെടെ പരിക്കുകൾ... മൃതദേഹം പൊതിഞ്ഞത് പ്രതി...
07 Nov 2026
BREAKING NEWS
18കാരനായ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു, ബിജെപി നേതാവും കൂട്ടാളികളും പിടിയില്‍
07 Nov 2026
BREAKING NEWS
ഡോക്ടറെ മർദിച്ച കേസ്: നടിയടക്കം മൂന്നുപേരുടെ ജാമ്യാപേക്ഷ തള്ളി, കസ്റ്റഡിയിൽ ചോദ്യം ചെയ്യും; ഒളിവിലുള്ള ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും
07 Nov 2026