BREAKING NEWS

18കാരനായ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു, ബിജെപി നേതാവും കൂട്ടാളികളും പിടിയില്‍

· · 1 min read
Share: Copied!

മുംബൈ: പെൺകുട്ടിയെ ശല്യം ചെയ്‌തെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ 18 വയസ്സുള്ള കോളജ് വിദ്യാർഥിയെ ആക്രമിസംഘം തല്ലിക്കൊന്നു. സംഭവത്തിൽ മുൻ തുൽജാപൂർ മുൻസിപ്പൽ കൗൺസിൽ പ്രസിഡന്റും ബിജെപി നേതാവുമായ സന്തോഷ് ദേവിദാസ് കദം ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തുൽജാഭവാനി മഹാവിദ്യാലയത്തിലെ ഒന്നാം വർഷ ബികോം വിദ്യാർഥിയായ സമീർ ജബ്ബാർ പട്ടേലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സമീറിന്റെ ബന്ധുവായ അർബാസ് അഫ്‌സർ സയ്യിദിനും ഗുരുതരമായി പരിക്കേറ്റു. നവംബർ മൂന്നിനാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. നവംബർ പത്തിന് സമീറിന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം.

സന്തോഷ് കദത്തിന് പുറമെ സഞ്ജയ് വിലാസ് ജാദവ് എന്നയാളെയും തുൽജാപൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരേയും കോടതി ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ധാരാശിവ് ജില്ലാ പൊലീസ് സൂപ്രണ്ട് റിതു ഖോക്കർ കല്യാൺ വ്യക്തമാക്കി.

BREAKING NEWS
ബെംഗളൂരു കൂട്ടക്കൊലയ്ക്കു പിന്നിൽ ഭാര്യ വീട്ടുകാരോടുള്ള കൊടുംപക, ഇരകളെ വിളിച്ചുവരുത്തി ഭക്ഷണത്തിൽ ഉറക്ക​ഗുളിക ചേർത്ത് നൽകും, ഭാര്യയേയും അമ്മായിയമ്മയേയും കൊന്നത് ​അരകല്ലിന് തലയ്ക്കടിച്ച്, കൊല്ലപ്പെട്ട 7 വയസുകാരന്റെ നെറ്റിയിലും തലയോട്ടിയുടെ മുകൾഭാഗത്തും ഉൾപ്പെടെ പരിക്കുകൾ... മൃതദേഹം പൊതിഞ്ഞത് പ്രതി...
07 Nov 2026
BREAKING NEWS
ഡോക്ടറെ മർദിച്ച കേസ്: നടിയടക്കം മൂന്നുപേരുടെ ജാമ്യാപേക്ഷ തള്ളി, കസ്റ്റഡിയിൽ ചോദ്യം ചെയ്യും; ഒളിവിലുള്ള ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും
07 Nov 2026
BREAKING NEWS
ടിപ്പർ ലോറി പിന്നിൽ നിന്ന് വരുന്നതു കണ്ട് സ്കൂട്ടർ ഇടതുവശത്തേക്ക് ഒതുക്കി നിർത്തി, എന്നിട്ടും ജീവനെടുത്തു!! വാഹനം സ്കൂട്ടറിൽ ഇടിച്ചുകയറി, റോഡിലേക്കു തെറിച്ചുവീണ വീട്ടമ്മയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി ദാരുണാന്ത്യം
07 Nov 2026
BREAKING NEWS
ഗോൾഗപ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, ആളില്ലാത്ത സ്ഥലത്തെത്തിച്ച് ക്രൂര പീഡനം, പിന്നാലെ എട്ടുവയസുകാരിയെ ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവിന്റെ സുഹൃത്ത്, പ്രതി ഒളിവില്‍
07 Nov 2026