കാസര്‍കോട്: യുവതിയുടെ വാട്ടര്‍ബോട്ടിലില്‍ മൂത്രമൊഴിച്ചുവച്ചതായി പരാതി. നെക്രാജെ വില്ലേജില്‍ താമസക്കാരിയായ 30കാരി നല്‍കിയ പരാതിയില്‍ സഹപ്രവര്‍ത്തകരായ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. മൊഗ്രാലിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വൈശാഖ്, എബിന്‍ എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.
ജുലായ് 25ന് വൈകുന്നേരം അഞ്ചര മണിക്കും 27ന് രാവിലെ 9.30 മണിക്കും ഇടക്കുള്ള സമയത്താണ് സംഭവം. യുവതി വെള്ളം കുടിക്കാന്‍ ഉപയോഗിച്ചിരുന്ന വാട്ടര്‍ ബോട്ടില്‍ സ്ഥാപനത്തിന്റെ കാബിനകത്താണ് വച്ചിരുന്നത്. ഇതിലാണ് സഹപ്രവര്‍ത്തകരായ രണ്ടു പേരും ചേര്‍ന്ന് മൂത്രമൊഴിച്ച് വച്ചത്.
യുവതിയുടെ ജീവന് അപായം വരുത്താവുന്ന രോഗങ്ങളുടെ പകര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന അറിവോടെയാണ് പ്രതികള്‍ ക്രൂരമായ കൃത്യം നടത്തിയതെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.


















































