ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ട്രെയ്ലർ ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ച് കഴിഞ്ഞ ദിവസം പുറത്ത് വരും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, സാങ്കേതികപരമായ ചില കാരണങ്ങൾ മൂലം ട്രെയ്ലർ റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല. മാത്രമല്ല, ട്രെയ്ലർ ഏറ്റവും മികച്ച രീതിയിൽ മറ്റൊരു ദിവസം റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഇപ്പോഴിതാ, തനിക്ക് ജന്മദിന ആശംസകൾ നൽകിയ, ചിത്രത്തിൻ്റെ സഹനിർമ്മാതാവ് ജോം വർഗീസിനോട് ട്രെയ്ലർ എവിടെ എന്ന സരസമായ ചോദ്യവുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദുൽഖർ സൽമാനും ട്രെയ്ലർ അപ്ഡേറ്റ് ചോദിച്ചത്. “ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്ലർ എവിടെ?” എന്നായിരുന്നു ദുൽഖറിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.
ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ
YOU MAY ALSO LIKE
BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർത്തകർ മറച്ചുവച്ചു... മൃതദേഹ...
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ