കോഴിക്കോട്: കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പുത്തൻപുരയിൽ കള്ളിക്കാടൻ ജബ്ബാർ (55) ആണ് തെങ്ങിൽനിന്ന് വീണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ കള്ളാട് ചെറ്റയിൽ പീടികയ്ക്ക് സമീപമായിരുന്നു സംഭവമുണ്ടായത്. തെങ്ങ് മുറിച്ചുകൊണ്ടിരിക്കെ ജബ്ബാർ തെങ്ങോടുകൂടെ താഴേക്കു വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജബ്ബാറിനെ ഉടൻ തന്നെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
















































