BREAKING NEWS

അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു; ആദ്യ ഭാര്യയും മക്കളും വെട്ടിപ്പരിക്കേൽപ്പിച്ചു; മക്കൾ അറസ്റ്റിൽ; ഭാര്യ ഒളിവിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: കുടുംബവുമായി പിണങ്ങി ഒറ്റയ്ക്ക് താമസിച്ചിരുന്ന അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് മക്കളെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ശിവകുമാർ (29), ഹരികൃഷ്ണൻ (23) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം 26-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളംകെട്ടുവിളയിൽ സ്ക്രാപ്പ് ഷോപ്പ് നടത്തി വന്നിരുന്ന മുരുകനെ (55) സാമ്പത്തിക തർക്കത്തെ തുടർന്ന് ഭാര്യയും മൂന്ന് മക്കളും ചേർന്ന് കടയിലെത്തി വെട്ടിപ്പരിക്കേൽപ്പിച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. മുരുകൻ മറ്റൊരു വിവാഹം കഴിച്ചതിലുള്ള വിരോധവും കുടുംബത്തിലെ ്ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

ആക്രമണത്തിന് പ്രേരണ നൽകിയതായി കരുതുന്ന ഭാര്യ സെൽവിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

‘രാജ്യം സംസാരിച്ചു, ഒടുവിൽ മറുപടി ലഭിച്ചു. ഇനി അതിക്രമം നടത്തിയ പോലീസുകാർക്കെതിരെ ശരിയായ നടപടി സ്വീകരിക്കൂ’- മാധവ് സുരേഷ്; ‘എന്റെ ഭാഗത്തുനിന്ന് നിഷ്പക്ഷമായ പ്രതികരണം ആരും പ്രതീക്ഷിക്കേണ്ട ‘

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026