BREAKING NEWS

രഹസ്യമാക്കി വച്ച സന്തോഷവാർത്ത; കുഞ്ഞിന്റെ ഒന്നാം പിറന്നാളിൽ അമ്മയായ വിവരം പങ്കുവെച്ച് നടി പത്മപ്രിയ

· · 1 min read
Share: Copied!

കൊച്ചി: കുഞ്ഞിന്റെ ഒന്നാം പിറന്നാളിനോടനുബന്ധിച്ച് അമ്മയായ വിവരം ആരാധകരുമായി പങ്കുവെച്ച് നടി പത്മപ്രിയ. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താതെയുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

‘ജീവന്റെ 365 ദിവസങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് പത്മപ്രിയ പോസ്റ്റ് പങ്കുവെച്ചത്. ‘കടപ്പാട്’, ‘ഞങ്ങളുടെ കഥ’, ‘കുഞ്ഞുനിമിഷങ്ങൾ’ എന്നീ ഹാഷ്‌ടാഗുകളും ചിത്രങ്ങൾക്കൊപ്പം ചേർത്തിട്ടുണ്ട്.

ഒരു ചിത്രത്തിൽ രണ്ട് മുതിർന്നവരുടെ കൈകൾക്കിടയിൽ കുഞ്ഞിന്റെ കുഞ്ഞിക്കൈയും മറ്റൊന്നിൽ അമ്മയുടെ വസ്ത്രത്തിൽ മുറുകെപ്പിടിച്ചിരിക്കുന്ന കുഞ്ഞിക്കൈയുമാണ് കാണുന്നത്. എന്നാൽ കുഞ്ഞിന്റെ മുഖമോ ലിംഗമോ താരം വെളിപ്പെടുത്തിയിട്ടില്ല.

ഗർഭിണിയായിരുന്ന വിവരമോ കുഞ്ഞ് ജനിച്ച വിവരമോ ഇതുവരെ പൊതുവിൽ പങ്കുവെച്ചിരുന്നില്ല. കുഞ്ഞിന് ഒരു വയസ്സ് തികഞ്ഞ ശേഷമാണ് പത്മപ്രിയ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഭർത്താവ് ജാസ്മിൻ ഷായെ ടാഗ് ചെയ്താണ് താരം പോസ്റ്റ് പങ്കുവെച്ചത്.

പോസ്റ്റിന് താഴെ നിരവധി താരങ്ങളും ആരാധകരും ആശംസകളുമായി എത്തി. നടി അഭിരാമി, റിമ കല്ലിങ്കൽ, ഭാമ, സോന നായർ, സംവൃത സുനിൽ, പാർവതി തിരുവോത്ത് എന്നിവരടക്കം നിരവധി പേർ ആശംസകൾ അറിയിച്ചു.

2014-ലാണ് പത്മപ്രിയ ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായെ വിവാഹം കഴിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളിലായി ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പത്മപ്രിയ അടുത്തിടെ താരസംഘടനയായ ‘അമ്മ’യിൽനിന്ന് രാജിവെച്ചതോടെയും വാർത്തകളിൽ ഇടം നേടിയിരുന്നു.

തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്ന നിന്റെ ജിഹാദി മോളുടെ സിനിമ നമുക്ക് കാണണ്ട, ഭാരതീയര്‍ ഇത് കാണില്ല, കൂതറ പടം ആയി മാറട്ടെ, മോളുടെ കയ്യിലിരിപ്പ് ശരിയല്ല.. തുടക്കം ഒരു ഒടുക്കം ആവട്ടെ, വിസ്മയ മോഹന്‍ലാലിനെതിരെ ഹേറ്റ് ക്യാമ്പെയിന്‍

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026