ന്യൂഡൽഹി: സമൂഹമാധ്യമം വഴി കലാപാഹ്വാനം നടത്തിയ വ്‌ളോഗർ ഒകെ അനാഷ് എന്ന മുഹമ്മദ് അനസിനെതിരെ കേസെടുത്ത് പോലീസ്. ഡൽഹിയിൽ പോയി പോലീസുകാരെ ആക്രമിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിലാണ് ഫറോക്ക് പോലീസ് കേസെടുത്തത്.
നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ പോലെ ഇന്ത്യയിലും ഭരണഘടന കത്തിക്കണമെന്നും പാർലമെന്റ് കത്തിക്കാനുള്ള അവസരമാണിതെന്നുമടക്കം ഇയാൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.
അതേസമയം ബിജെപി പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടിയെടുത്തത്. വൈറൽ ആയതിന് പിന്നാലെ മുഹമ്മദ് അനസ് വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. ക്ഷമാപണം നടത്തിയുള്ള വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു.


















































