BREAKING NEWS

പാഴ്സല്‍ തുറന്നപ്പോള്‍ ഐഫോണിന് പകരം താടി വളര്‍ത്തുന്ന ഓയില്‍, പരാതി നല്‍കിയിട്ടും നടപടിയും ഇല്ല പണവും ഇല്ല, ഫ്ലിപ്കാര്‍ട്ടിന് 1.8 ലക്ഷം പിഴ ചുമത്തി കോടതി

· · 1 min read
Share: Copied!

മുംബൈ: ഓർഡർ ചെയ്ത ഐഫോണിന് പകരം താടി വളർത്തുന്ന ഓയിൽ ലഭിച്ച ഉപഭോക്താവിന് 1.8 ലക്ഷം നഷ്ടപരിഹാരമായി നൽകാൻ മുംബൈ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. ഫ്ലിപ്കാർട്ടും വിൽപ്പനക്കാരനും ചേർന്ന് തുക നൽകാനാണ് കമ്മിഷൻ ഉത്തരവിട്ടത്. ആപ്പിൾ ഐഫോൺ വാങ്ങുന്നതിനായി ഉപഭോക്താവ് 1.11 ലക്ഷം രൂപയിലധികം അടച്ചിരുന്നു.

എന്നാൽ പാഴ്സൽ തുറന്നപ്പോൾ ഐഫോണിന് പകരം താടി വളർത്തുന്ന ഓയിലാണ് ലഭിച്ചത്. ഉടൻ തന്നെ ഫ്ലിപ്കാർട്ടിൽ പരാതി നൽകിയെങ്കിലും ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ഇത് അന്യായ വ്യാപാര രീതിയുടെ ഭാഗമാണെന്നും കമ്മിഷൻ വിലയിരുത്തി. ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ഇടപാട് നടന്ന സാഹചര്യത്തിൽ ഉപഭോക്താവിന് ഓർഡർ ചെയ്ത ഉൽപ്പന്നം തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഫ്ലിപ്കാർട്ടിനുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കി.

തെറ്റായ ഉൽപ്പന്നം ലഭിച്ചെന്ന പരാതി ലഭിച്ചിട്ടും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു. ഉപഭോക്താവ് അടച്ച 1.11 ലക്ഷത്തിലധികം തുക തിരികെ നൽകാനും, 70,000 നഷ്ടപരിഹാരവും കോടതി ചെലവും നൽകാനുമാണ് മുംബൈ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഫ്ലിപ്കാർട്ടിനും ബന്ധപ്പെട്ട വിൽപ്പനക്കാരനും നിർദേശം നൽകിയത്.

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026