BREAKING NEWS

സ്പെയിൻ ലോകകപ്പുയർത്തുമ്പോൾ ‘ബാക്ക്’ തിരിഞ്ഞുനിന്ന് അർജന്റീന, സ്പാനിഷ് ക്യാപ്റ്റൻ ഗോൾഡൻ ബോൾ പുരസ്‌കാരം സ്വീകരിക്കുമ്പോൾ ആർജന്റീന ആരാധകർ അലറി വിളിച്ചത് മെസീ…മെസി എന്ന്!! തോൽവി അം​ഗീകരിക്കാതെ മെസിയും സംഘവും പുറത്തെടുത്തത് നാണംകെട്ട പെരുമാറ്റം

· · 1 min read
Share: Copied!

ന്യൂയോർക്ക്: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിലെ തോൽവി അം​ഗീകരിക്കാനകാതെ അർജന്റീന ടീമിൽനിന്നുണ്ടായത് മോശം പെരുമാറ്റമാണെന്ന് പരക്കെ വിമർശനം. സ്‌പെയിൻ ടീം ട്രോഫി വാങ്ങാൻ പോഡിയത്തിൽ കയറിയപ്പോഴും അതിനുശേഷം ആഘോഷിച്ചപ്പോഴും അർജന്റീന ടീം ബാക്ക് തിരിഞ്ഞു നിന്നതും സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി ഗോൾഡൻ ബോൾ പുരസ്‌കാരം സ്വീകരിക്കുമ്പോൾ ആരാധകർ മെസിയെന്നു അലറിവിളിച്ചതും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഒരു തോൽവിയോടെ കളിക്കളത്തിലെ മാന്യത അർജന്റീന ടീം കൈവിട്ടെന്നും ഒട്ടും സ്‌പോർട്‌സ്മാൻ സ്പിരിറ്റ് കാണിച്ചില്ലെന്നും ഗോൾ ഡോട്ട് കോമിന്റെ റിപ്പോർട്ടിൽ പറയുന്നു.

അതുപോലെ വെള്ളി മെഡലുകൾ സ്വീകരിച്ച ശേഷം, അർജന്റീന താരങ്ങൾ കിരീടം ചൂടിയ സ്‌പെയിനിനെ കയ്യടിച്ച് അഭിനന്ദിക്കാൻ പോലും ശ്രമിച്ചില്ല. പകരം, സ്‌പെയിൻ ലോകകപ്പ് ട്രോഫി ഉയർത്താൻ തയ്യാറെടുക്കുമ്പോൾ ലയണൽ മെസ്സിയും സഹതാരങ്ങളും മൈതാനത്തിന്റെ മറുവശത്തേക്ക് നടന്നുനീങ്ങി. ഗാലറിക്ക് അഭിമുഖമായാണ് അവർ നിന്നത്. പിന്നിൽ സ്‌പെയിന്റെ ആഘോഷങ്ങളും നടന്നു. അതേസമയം അർജന്റീന ടീം മെഡലുകൾ സ്വീകരിക്കുമ്പോൾ സ്‌പെയിൻ കയ്യടിച്ച് അഭിനന്ദിക്കുകയും ചെയ്തു.

കൂടാതെ മത്സരത്തിന് ഫൈനൽ വിസിലൂതിയതിന് പിന്നാലെ തന്നെ ഗ്രൗണ്ടിൽ വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറിയിരുന്നു. സ്‌പെയിന്റെ എറിക് ഗാർസ്യയയേും ഗാവിയേയും മർദ്ദിച്ച അർജന്റീന താരം പരദെസിന് റഫറി ചുവപ്പ് കാർഡ് നൽകിയിരുന്നു. അർജന്റീനാ പ്രതിരോധ താരം ഒട്ടമെൻഡിയും സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയും വാഗ്വാദത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമ്മാനദാന ചടങ്ങിലും അർജന്റീനയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്.

യുക്രെയ്നിൽ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യൻ മിസൈൽ ആക്രമണം, കാസർകോട് സ്വദേശിയായ 26കാരനടക്കം 10 പേർ കൊല്ലപ്പെട്ടു, കപ്പലിലുണ്ടായിരുന്നത് 17 ഇന്ത്യൻ– സിറിയൻ നാവികർ, കപ്പലിനു നേരെ റഷ്യ തൊടുത്തത് മൂന്ന് ക്രൂസ് മിസൈലുകൾ!!

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026