LATEST UPDATES

‘ഹനുമാൻ ജിയെ അവതരിപ്പിക്കുന്നത് അത്ര എളുപ്പമല്ല, പക്ഷേ ഏറെ ആസ്വദിച്ചു ചെയ്ത വേഷം’, ‘രാമായണം’ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് സണ്ണി ഡിയോൾ,

· · 1 min read
Share: Copied!

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ സണ്ണി ഡിയോൾ. ചിത്രത്തിൽ ഹനുമാന്‍റെ വേഷത്തിലെത്തുന്ന അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി.”സത്യം പറഞ്ഞാൽ, ഞാൻ ഈ സിനിമയുടെ വളരെ കുറച്ചു ഭാഗങ്ങളിൽ മാത്രമേ ഇതുവരെ അഭിനയിച്ചിട്ടുള്ളൂ. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഹനുമാൻ ജിയായി അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം കൃതജ്ഞനാണ്. ആ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഞാൻ എന്‍റെ പരമാവധി ശ്രമിക്കും,” സണ്ണി ഡിയോൾ പറഞ്ഞു. ഹനുമാൻ ജിയെ അവതരിപ്പിക്കുന്നത് അത്ര എളുപ്പമല്ലെന്നും, എന്നാൽ താൻ അത് ആസ്വദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹനുമാൻ ജി ഏറെ ചുറുചുറുക്കുള്ള നിഷ്കളങ്കനായ അതേസമയം ശക്തനുമായ ഒരാളാണ്. എല്ലാവർക്കും പ്രിയപ്പെട്ട അദ്ദേഹം എല്ലാറ്റിനുമുപരി ശ്രീരാമന്‍റെ പരമഭക്തനാണെന്നും താരം ഓർമ്മിപ്പിച്ചു.

നമിത് മൽഹോത്രയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം ‘രാമായണ’ത്തിന്‍റെ ട്രെയിലർ റിലീസ് തീയതി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2026 ജൂലൈ 24-നാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്‍റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ‘പ്രഥം സങ്കൽപ്’ ചടങ്ങും ട്രെയിലറിന്‍റെ പ്രത്യേക പ്രിവ്യൂവും ന്യൂഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിലാണ് യാഷ് ഈ വാക്കുകള്‍ പറയുകയുണ്ടായത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം: പാർട്ട് 1’ 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. പിആർഒ ആതിര ദിൽജിത്ത്.

Ramayana Pratham Sankalp Event Live Link

Live from Bharath Mandapam, Delhi

No copyright please carry everywhere

BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026
BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026
BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026