BREAKING NEWS

അപ്പനും അമ്മയും ചേച്ചിയും പോയി, ആ 12 കാരൻ മാത്രം ബാക്കിയായി… ക​ള​നാ​ശി​നി​ കുടിച്ച് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ​ഗൃഹനാഥനും മരിച്ചു, മകൻ ​ഗുരുതരാവസ്ഥയിൽ തുടരുന്നു

· · 1 min read
Share: Copied!

കോട്ടയം: കൂ​രോ​പ്പ​ട ലാ​ക്കാ​ട്ടൂ​രി​ൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ടും​ബ​നാ​ഥ​ൻ തോ​മ​സ് എ​ബ്ര​ഹാ​മും (50) മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. തോ​മ​സി​ൻറെ ഭാ​ര്യ​യും മൂ​ത്ത മ​ക​ളും ശ​നി​യാ​ഴ്ച മ​രി​ച്ചി​രു​ന്നു. മൂത്ത മകളായിരുന്നു ആദ്യം മരിച്ചത്. പിന്നാലെ അമ്മയും മരണത്തിനു കീഴടങ്ങുകയായിരുന്നു. അതേസമയം മ​ക​ൻ നി​ല​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ചി​റ​പ്പു​റ​ത്ത് തോ​മ​സ് എ​ബ്ര​ഹാം, ഭാ​ര്യ ജോ​സ്ന, മൂ​ത്ത മ​ക​ൾ മ​രി​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 13-നാ​യി​രു​ന്നു ഒരു കുടുംബം മുഴുവൻ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ജോ​സ്ന​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ൽ ക​ള​നാ​ശി​നി​യു​ടെ കു​പ്പി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ലു​പേ​രെ​യും ഉ​ട​ൻ ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

അതേസമയം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ജീ​വ​നൊ​ടു​ക്കു​ക എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് കു​ടും​ബ​ത്തെ ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ർ​ഷ​ക​നാ​യ തോ​മ​സും, പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണ ബാ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ ജോ​സ്ന​യും ചേ​ർ​ന്നാ​ണ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. മ​രി​ച്ച മ​രി​യ മാ​റ്റ​ക്ക​ര എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. പാ​മ്പാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

മൊബൈൽ മോഷ്‌ടിച്ചെന്നാരോപിച്ച് ഉറങ്ങിക്കിടന്ന ദലിത് വിദ്യാർഥിയെ നാലുമണിക്കൂറോളം ക്രൂരമായി മർദിച്ചു, ബെൽറ്റിന് തല്ലി, മുറിവിൽ ഉപ്പു പുരട്ടി, ന​ഗ്നനാക്കി ലൈം​ഗികമായി ഉപദ്രവിച്ചുവെന്ന് 16 കാരൻ!! സഹ വിദ്യാർഥികൾക്കെതിരെ കേസ്, സസ്പെൻഷൻ

BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026
BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026