BREAKING NEWS

ഇന്‍ഷുറന്‍സ് തട്ടാന്‍ ഭര്‍ത്താവിനെ ഉറക്ക ഗുളിക കൊടുത്ത് മയക്കി, പിന്നാലെ പാമ്പിനെ കൊണ്ട് കൊത്തിച്ചുകൊന്നു, ഭാര്യയും കാമുകനും പിടിയില്‍, നേരത്തെയും കൊലപാതം ശ്രമം

· · 1 min read
Share: Copied!

ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിൽ. ഹസ്തിനപുരത്ത് ‘കൃഷ്ണ കിഡ്‌സ് പ്ലേ സ്കൂൾ’ നടത്തിയിരുന്ന അതുൽ പൻവാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അതുലിന്റെ ഭാര്യ ദാമിനി, സ്കൂളിലെ ഡ്രൈവറും ദാമിനിയുടെ കാമുകനുമായ തുഷാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അതുലിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാനാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഏഴു വർഷത്തോളം പ്രണയത്തിലായിരുന്ന അതുലും ദാമിനിയും 2019-ലാണ് വിവാഹിതരായത്. മൂന്ന് വർഷം മുമ്പ് ആരംഭിച്ച ഇവരുടെ പ്ലേ സ്കൂളിലെ ഡ്രൈവറായിരുന്ന തുഷാറുമായി ദാമിനി പ്രണയത്തിലാവുകയും തുടർന്ന് ഭർത്താവിനെ ഒഴിവാക്കാൻ തീരുമാനിക്കുകയുമായിരുന്നു. അതുലിന്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുത്ത് നാടുവിടാനായിരുന്നു പദ്ധതി.

കൃത്യം നടത്തുന്നതിന് രണ്ടുമാസം മുൻപ് അതുലിനെ ഒരു റോഡപകടത്തിൽ കൊലപ്പെടുത്താൻ പ്രതികൾ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. തുടർന്നാണ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ദാമിനി നൽകിയ 15,000 രൂപ ഉപയോഗിച്ച് രണ്ട് പാമ്പാട്ടികളിൽനിന്നാണ് തുഷാർ വിഷപ്പാമ്പിനെ വാങ്ങിയത്. കൃത്യം നടന്ന ദിവസം രാത്രി ദാമിനി ഉറക്കഗുളിക കലർത്തിയ പാൽ നൽകി അതുലിനെ ബോധരഹിതനാക്കി. തുടർന്ന് പാമ്പിനെ അതുലിന്റെ കിടക്കയിലേക്ക് തുറന്നുവിട്ടു. അതുൽ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചു. പിന്നീട് ദാമിനി തന്നെയാണ് മരണവിവരം ബന്ധുക്കളെയും പോലീസിനെയും അറിയിച്ചത്.മരണത്തിലെ അസ്വാഭാവികത ശ്രദ്ധിച്ച പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ഫോൺ രേഖകൾ നിർണായകമായി. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026
BREAKING NEWS
എന്നാൽ പിന്നെ നീയൊന്നു രക്ഷപ്പെടുന്ന കാണട്ടേ!! പട്ടാപ്പകൽ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച യുവാവിന്റെ സ്കൂട്ടർ തള്ളി തോട്ടിലിട്ട് 61 കാരി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചവനെ അലറിവിളിച്ച് നാട്ടുകാരെ കൊണ്ട് വളഞ്ഞു പിടികൂ‌ടി പോലീസിലേൽപ്പിച്ച് പ്രസന്നകുമാരിച്ചേച്ചി
05 Nov 2026
BREAKING NEWS
തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും... ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും... യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി... "നമ്മൾ ...
05 Nov 2026