BREAKING NEWS

വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു, രക്ഷപ്പെട്ടത് ഇരുകൈകളിലും വിലങ്ങുമായി

· · 1 min read
Share: Copied!

ആലുവ: മോഷണക്കേസിൽ കളമശേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. അസം സ്വദേശി അബ്ദുൽ അലി (24) ആണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്നു പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തേക്കാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോൾ ഇരു കൈകളിലും വിലങ്ങുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഇയാൾക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പച്ച ടി-ഷർട്ടും നീല ജീൻസുമാണ് ഇയാൾ ധരിച്ചിരുന്നത്. കളമശേരി മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് ചെമ്പ് കമ്പി മോഷ്ടിക്കുന്നതിനിടെയാണ് അബ്ദുൽ അലിയെ പോലീസ് പിടികൂടിയത്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

പൊതിച്ചോറിൽ ഡിവൈഎഫ്ഐ രാഷ്‌ട്രീയം കാണിച്ചിട്ടില്ല, ആര് തടഞ്ഞാലും പൊതിച്ചോർ വിതരണം തുടരും, തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ല- വികെ സനോജ്

 

BREAKING NEWS
ഡൽഹിയിലെ സ്ഥിതി അതീവ ഗുരുതരം; പടക്കപ്പുകയിൽ കാഴ്ച മറഞ്ഞു, എക്യുഐ 439 വരെ; 26 വിമാന സർവീസുകൾക്ക് തടസം
10 Nov 2026
BREAKING NEWS
’ജി.എൻ.എ. വഴി വൈദ്യുതി വാങ്ങേണ്ടെന്ന തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ഇടപെടാം’: സണ്ണി ജോസഫ്
10 Nov 2026
BREAKING NEWS
മുതിർന്ന പൗരരുടെ സംരക്ഷണം സംസ്കാരമാകണം; മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നടപടി; പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി’; വയോജന ക്ഷേമത്തിന് 12 സ്ഥാപനങ്ങളുമായി ധാരണാപത്രം
10 Nov 2026
BREAKING NEWS
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കു ശേഷം ട്രംപിന് ബോധോദയം!! 2020ൽ പയറ്റിയ തന്ത്രം വീണ്ടും പൊടിതട്ടിയെടുത്ത് അമേരിക്കൻ പ്രസിഡന്റ്... ഈ തെരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടന്നതെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സർവേകൾക്ക് ഡെമോക്രാറ്റുകളുടെ വിജയം പ്രവചിക്കാൻ...
10 Nov 2026