കൊച്ചി: പ്ലീഡര്‍ നിയമന വിവാദത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പിന്തുണയുമായി ബാനർ. ചരിത്രം മറയ്ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല നിങ്ങളെ അനുവദിക്കുകയുമില്ല, കെ എസ് യുക്കാരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെ എസ് യുവിന് കാര്യമുണ്ടെന്ന് ബാനറിൽ പറയുന്നു.
എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് ബാനർ സ്ഥാപിച്ചത്. വിവാദമായതോടെ ഉന്നത നേതാക്കൾ ഇടപെട്ട് ബാനർ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയെ കാണാന്‍ അവസരം നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്.
മുഖ്യമന്ത്രി കൊല്ലത്തുണ്ടായിരുന്ന വ്യാഴാഴ്ച ദിവസമാണ് അലോഷ്യസ് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത്. മുഖ്യമന്ത്രി തൊട്ടടുത്ത ദിവസം കൊച്ചിയിലുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും എന്നാൽ താൻ കന്യാകുമാരില്‍ പോകുകയാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.















































