തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഫിനാൻസ് തട്ടിപ്പുകേസ് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ വാഹനം ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ. ആക്രമണത്തിൽ എസ്‌ഐ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. നടരാജ ഫിനാൻസ് തട്ടിപ്പു കേസിൽ പ്രതിയായ സനോജിനെ പിടികൂടാൻ മഫ്തിയിൽ എത്തിയ പോലീസ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. നെയ്യാറ്റിൻകര എസ്‌ഐ അക്ഷയ് കുമാർ, പോലീസുകാരായ ആന്റണി മിറാൻഡ, നിതിൻ എന്നിവർക്കാണു പരുക്കേറ്റത്.
പോലീസുകാർ എത്തിയ ഇരുചക്രവാഹനങ്ങൾക്കു മേൽ പ്രതി തന്റെ ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. ജീപ്പിലിരുന്ന സനോജിനോടു പോലീസ് സംഘം പുറത്തിറങ്ങാൻ പറഞ്ഞപ്പോഴാണ് ഇവരെ ഇടിച്ചു തെറിപ്പിച്ച് ജീപ്പ് ഓടിച്ചു പോയത്. എന്നാൽ തുടർന്ന് പിന്തുടർന്നെത്തിയ പോലീസ് സംഘം സനോജിനെ അറസ്റ്റ് ചെയ്തു. അതേസമയം ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇയാളും ആശുപത്രിയിൽ ചികിത്സ തേടി.
മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി; 500-ലേറെ പേർ മരിച്ചതായി റിപ്പോർട്ട്



















































